Advertisement

തിരൂർ ബിവറേജസ് ഔട്ട്ലറ്റിന് മുന്നിൽ വെട്ട് കത്തിയുമായെത്തി മദ്യപാനിയുടെ പരാക്രമം

March 5, 2023
2 minutes Read
old man Attacked by a drunkard with a knife Tirur Beverages

തിരൂർ ബിവറേജസ് ഔട്ട്ലറ്റിന് മുന്നിൽ ഗുണ്ടാവിളയാട്ടവുമായി മദ്യപസംഘം. വെട്ട് കത്തിയുമായെത്തിയ മദ്യപാനിയാണ് പരാക്രമം കാട്ടിയത്.
മദ്യപിച്ച് ലക്കുകെട്ട മധ്യവയസ്ക്കൻ വെട്ട് കത്തിയുമായി നാട്ടുകാരെ ഭയപ്പെടുത്തുകയായിരുന്നു.

മദ്യം വാങ്ങാൻ എത്തിയവർക്ക് നേരെയാണ് ഇയാൾ വെട്ട് കത്തിയുമായി പാഞ്ഞടുക്കുന്നത്. പ്രദേശത്ത് മുൻമ്പും സമാനമായ നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് സമീപവാസികൾ പറയുന്നു. സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ 24 ന് ലഭിച്ചു.

Read Also: തൃശൂർ ശക്തൻ സ്റ്റാൻഡിൽ മദ്യപാനി സംഘങ്ങൾ തമ്മിൽ സംഘർഷം; മൂന്ന് പേർക്ക് വെട്ടേറ്റു

ലുങ്കിയുടുത്ത് ഒരു ബാ​ഗും തൂക്കിയെത്തിയ ചെറുപ്പക്കാരനാണ് കണ്ണിൽ കണ്ടവരുടെയൊക്കെ മുന്നിൽ കത്തി വീശിയത്. ഒരു മധ്യവസയ്കനെ കഴുത്തിന് പിടിക്കുന്നതും ഭിത്തിയിൽ ചേർത്തു നിർത്തി കത്തി വീശുന്നതും ദൃശ്യങ്ങളിൽ വ്യക്തമായി കാണാം. ബിവറേജസിലെത്തിയ മറ്റ് ആളുകൾ ഭീതിയോടെ അവിടെ നിന്ന് മാറിപ്പോവുകയായിരുന്നു.

Story Highlights: old man Attacked by a drunkard with a knife Tirur Beverages

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top