Advertisement

ദമ്മാമില്‍ അല്‍ശര്‍ഖിയ പുസ്തക മേളയ്ക്ക് തുടക്കം

March 6, 2023
2 minutes Read
Book fest start at Dammam

വായനയെ സ്‌നേഹിക്കുന്നവര്‍ക്കായി പുസ്തക കാഴ്ചകളുമായി ദഹ്റാന്‍ ഇന്റര്‍നാഷനല്‍ എക്സിബിഷന്‍ സെന്റ്റര്‍ ദഹ്റാന്‍ എക്സ്പോയില്‍ അല്‍ശര്‍ഖിയ ബുക്ക് ഫെയറിന് തുടക്കം. അഞ്ഞൂറോളം സൗദി, അറബ്, അന്തര്‍ദേശീയ പ്രസാധകരുടെ പ്രസിദ്ധീകരണങ്ങളുടെ ഏറ്റവും പുതിയ പതിപ്പുകള്‍ 350ലധികം പവിലിയനുകളിലായി വായനക്കാര്‍ക്കായി പ്രദര്‍ശിപ്പിക്കുന്നുണ്ട്.(Book fest start at Dammam )

സാംസ്‌കാരിക മന്ത്രാലയത്തിന് കീഴിലുള്ള സാഹിത്യ, പ്രസിദ്ധീകരണ, വിവര്‍ത്തന കമ്മീഷന്‍ സംഘടിപ്പിക്കുന്ന പുസ്തകമേള ഈമാസം 11 വരെ നീണ്ടുനില്‍ക്കും. സൗദിയിലേക്ക് ലോക സംസ്‌കാരങ്ങളുടെ നന്മകളെ കൂട്ടിക്കൊണ്ടുവരാനുള്ള ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളുടെ ഭാഗം കൂടിയാണിതെന്ന് അധികൃതര്‍ പറഞ്ഞു. അവസാന ദിവസങ്ങളില്‍ സെമിനാറുകള്‍, സിമ്പോസിയങ്ങള്‍, ഡയലോഗ് സെഷനുകള്‍, ശില്‍പശാലകള്‍, കവിത സായാഹ്നങ്ങള്‍, സൗദി നാഷനല്‍ ഓര്‍ക്കസ്ട്ര അവതരിപ്പിക്കുന്ന കവിതകളുടെ ആലാപനം എന്നിവയുമുണ്ടാകും.

Read Also: അധികാരത്തിലും വിഭവങ്ങളിലുമുള്ള അവസര സമത്വമാണ് സാമൂഹ്യ നീതി; പ്രവാസി വെല്‍ഫെയര്‍ ജില്ലാ സമ്മേളനം

Story Highlights: Book fest start at Dammam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top