കൊലപാതകത്തിന്റെ തലേദിവസം രാത്രി ഒരു മണിക്കൂറിലധികം ഗ്രീഷ്മ ഷാരോണുമായി സെക്സ് ചാറ്റ് നടത്തി; കുറ്റപത്രം പുറത്ത്

ഗ്രീഷ്മ ഷാരോണിനെ കൊലപ്പെടുത്തിയത് ദിവസങ്ങളെടുത്തുള്ള ആസൂത്രണത്തിന് ശേഷമാണെന്ന് കുറ്റപത്രം. കഷായത്തിൽ വിഷം കലർത്തി തന്നെ ചതിക്കുകയായിരുന്നുവെന്നും താൻ മരിച്ചുപോകുമെന്നും കാമുകനായ ഷാരോൺ രാജ് ഐസിയുവിൽവച്ച് ബന്ധുവിനോട് പറഞ്ഞെന്നുമാണ് കുറ്റപത്രത്തിലുള്ളത്. കൊലപാതകത്തിനു തലേ ദിവസം ഒരു മണിക്കൂർ എഴ് മിനിറ്റ് ഗ്രീഷ്മയും ഷാരോണും സെക്സ് ചാറ്റ് നടത്തിയിരുന്നു. അതായത് സെക്സ് ചാറ്റിന് ശേഷം ഷാരോണിനെ ലൈംഗിക ബന്ധത്തിന് വിളിച്ചു വരുത്തിയാണ് കൊലപ്പെടുത്തിയത്.
ഷാരോണിനെ കൊലപ്പെടുത്തിയ കേസിൽ നെയ്യാറ്റിൻകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിലാണ് (രണ്ട്) ജില്ലാ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചത്. വീട്ടിലെത്തിയപ്പോൾ തന്നെ ഗ്രീഷ്മ വിഷം കലർത്തിയ കഷായം ഷാരോണിന് നൽകി. കൊലപാതകത്തെപ്പറ്റി ഗ്രീഷ്മയുടെ അമ്മയ്ക്ക് അറിവുണ്ടായിരുന്നുവെന്നും കുറ്റപത്രത്തിൽ പരാമർശമുണ്ട്.
Read Also: പോക്സോ കേസ് പ്രതിക്കെതിരെയുള്ള സിഐയുടെ പീഡനം; കേസന്വേഷണത്തിന് ഷാരോൺ- ഗ്രീഷ്മ കേസ് ഉദ്യോഗസ്ഥൻ
ഷാരോണും ഗ്രീഷ്മയും പലതവണ ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ട്. 2022 ഒക്ടോബർ 13ന് രാത്രിയാണ് ഇരുവരും ഒരു മണിക്കൂർ 7 മിനിറ്റ് ലൈംഗികകാര്യങ്ങൾ സംസാരിച്ചത്. 14ന് രാവിലെ 7.35 മുതൽ ലൈംഗിക ബന്ധത്തിനായി വീട്ടിലേക്കു വരാൻ ഗ്രീഷ്മ ഷാരോണിനെ നിർബന്ധിച്ചിരുന്നു. അതായത് സെക്സ് ചെയ്യാമെന്ന് ചാറ്റിലൂടെയും പലതവണ പറഞ്ഞതുകൊണ്ടാണ് വീട്ടിൽ പോയതെന്നാണ് ഷാരോൺ ബന്ധുവിനോട് ആശുപത്രിയിൽ വെച്ച് പറഞ്ഞത്.
ഷാരോണിനെ കൊലപ്പെടുത്തിയ ശേഷം മൊബൈലിലെ ചാറ്റുകൾ ഗ്രീഷ്മ നശിപ്പിച്ചു. ചാറ്റുകൾ റിക്കവർ ചെയ്യാൻ കഴിയുമോ എന്ന് ഗൂഗിളിലും യുട്യൂബിലും സേർച്ച് ചെയ്തു. ഒന്നാം പ്രതി ഗ്രീഷ്മ ഇപ്പോൾ ജയിലിലാണ്. രണ്ടാം പ്രതിയായ അമ്മ സിന്ധുവിന് ജാമ്യം ലഭിച്ചിരുന്നു. ഗ്രീഷ്മയുടെ അമ്മാവനും മൂന്നാം പ്രതിയുമായ നിർമലകുമാരൻ നായരും ജയിലിൽ കഴിയുകാണ്.
എങ്ങനെയും വീട്ടിലേക്ക് വരുത്തി കഷായം കൊടുത്തു കൊലപ്പെടുത്താനായാണ് ബോധപൂർവം ലൈംഗിക കാര്യങ്ങൾ സംസാരിച്ചത്. 14–ാം തീയതി വീട്ടിൽ ആരുമില്ലെന്നും വരണമെന്നും ആവശ്യപ്പെട്ടതോടെയാണ് ഷാരോൺ എത്തിയത്. കഷായവും ജ്യൂസും കുടിച്ച ഷാരോൺ മുറിയിൽ ഛർദിച്ചിരുന്നു. സുഹൃത്തിനൊപ്പം ബൈക്കിൽ മടങ്ങവേ പലതവണ ഛർദിച്ചു. ഗ്രീഷ്മ തന്നെ ചതിച്ചെന്ന് സുഹൃത്തിനോട് ഷാരോൺ പല തവണ പറഞ്ഞുവെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു.
Story Highlights: Greeshma had a sex chat with Sharon at night Chargesheet
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here