ട്രെയിനിന്റെ പുറകിലെ ‘എക്സ്’ അടയാളം എന്താണ്?

ജീവിതത്തിൽ ഒരിക്കൽ എങ്കിലും ട്രെയിൻ യാത്ര നടത്തിയിട്ടില്ലാത്ത ആളുകൾ കുറവായിരിക്കും. ദൂരെ നിന്നും അടുത്തെത്തി അകലേക്ക് ഓടിപ്പോകുന്ന ട്രെയിൻ മതിവരാത്ത ഒരു കൗതുക കാഴ്ചയാണ്. നിങ്ങളിൽ ചിലരെങ്കിലും ട്രയിനിൻ്റെ അവസാന കോച്ചിലെ ‘എക്സ്’ അടയാളം ശ്രദ്ധിച്ചിട്ടുണ്ടാകും. പല തെറ്റിദ്ധാരണകൾ ഉണ്ടെങ്കിലും ഇതിന് പിന്നിലെ യഥാർത്ഥ വസ്തുത എത്രപേർക്ക് അറിയാം? ‘എക്സ്’ അടയാളം എന്താണ് അർത്ഥമാക്കുന്നതെന്ന് ആശ്ചര്യപ്പെടുന്നവർക്കായി ഇപ്പോൾ റെയിൽവേ തന്നെ വിശദീകരിച്ചു നൽകുകയാണ്.
ഇന്ത്യൻ റെയിൽവേയുടെ നിയമമനുസരിച്ച് എല്ലാ പാസഞ്ചർ ട്രെയിനുകളിലെയും ഏറ്റവും അവസാനത്തെ കോച്ചിൽ ഇത്തരം ചിഹ്നങ്ങൾ നിർബന്ധമാണ്. ‘എക്സ്’ അടയാളം ഉൾക്കൊള്ളുന്ന കോച്ച് ട്രെയിനിന്റെ ഏറ്റവും അവസാന കോച്ചാണിതെന്ന് സൂചിപ്പിക്കുന്നു. ഏതെങ്കിലും സാഹചര്യത്തിൽ അവസാന കമ്പാർട്ടുമെന്റിൽ ഇവയിലേതെങ്കിലും അടയാളങ്ങളില്ലെങ്കിൽ അത് ഒരു അടിയന്തിരാവസ്ഥയായി റെയിൽവേ സുരക്ഷാ ഉദ്യോഗസ്ഥർ കണക്കാക്കും എന്നതാണ് മറ്റൊരു വസ്തുത.
Did you Know?
— Ministry of Railways (@RailMinIndia) March 5, 2023
The letter ‘X’ on the last coach of the train denotes that the train has passed without any coaches being left behind. pic.twitter.com/oVwUqrVfhE
ഓടികൊണ്ടിരിക്കുന്ന ട്രയിനിൽ നിന്നും അതിൻ്റെ കോച്ചുകൾ വഴിയിൽ വെച്ച് അപകടത്തിൽ പെട്ടിട്ടുണ്ട് എന്നും,വേർപെട്ട് പോയിട്ടുണ്ട് എന്നും മനസ്സിലാക്കാൻ ഇത്തരം ചിഹ്നങ്ങൾ റെയിൽവേ സുരക്ഷാ ഉദ്യോഗസ്ഥരെ സഹായിക്കുന്നു. ഇനി രാത്രിയിലോ മൂടൽമഞ്ഞുള്ള സാഹചര്യത്തിലോ മോശം ദൃശ്യപരത കാരണം ടെയിൽബോർഡ് അടയാളം ദൃശ്യമാകുന്നില്ലെങ്കിൽ, അടിയന്തര സാഹചര്യങ്ങൾ സിഗ്നൽ നൽകുന്നതിനോ എതിരെ വരുന്ന ട്രെയിനുകളുടെ ലോക്കോ പൈലറ്റുമാർക്ക് മുന്നറിയിപ്പ് നൽകുന്നതിനോ മറ്റൊരു വഴിയുമുണ്ട്.
ട്രെയിനിന് പിന്നിലെ ചുവന്ന ടെയിൽ ലാമ്പ് അതുപോലെ റേഡിയം പെയിന്റ് ചെയ്ത വൈറ്റ് ക്രോസ് എന്നിവ ജീവനക്കാരെ വളരെയധികം സഹായിക്കുന്നു.
Story Highlights: Railways clears up mystery behind ‘X’ sign on train coaches
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here