ഏഷ്യാനെറ്റ് ന്യൂസ് ഓഫീസ് അതിക്രമം; സഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം

ഏഷ്യാനെറ്റ് ന്യൂസ് ഓഫീസിലെ എസ്എഫ്ഐ പ്രതിഷേധം സഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം. ശൂന്യവേളയിൽ അടിയന്തര പ്രമേയമായി വിഷയം കൊണ്ട് വരും. പി സി വിഷ്ണുനാഥ് ആണ് നോട്ടിസ് നൽകിയിരിക്കുന്നത്.
വ്യാജ വാർത്താ ദൃശ്യം ചമയ്ക്കൽ കേസിൽ ഏഷ്യാനെറ്റ് ന്യൂസിന്റെ കോഴിക്കോട് ഓഫീസിൽ പൊലീസ് പരിശോധന നടത്തിയിരുന്നു. ആ നീക്കത്തെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രൂക്ഷ ഭാഷയിൽ വിമർശിച്ചിരുന്നു. എ.സി.പി വി സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. തഹസിൽദാറും വില്ലേജ് ഓഫീസറും പരിശോധനയിൽ പങ്കെടുത്തിരുന്നു.
വ്യാജ ദൃശ്യങ്ങൾ ചിത്രീകരിച്ചെന്ന പരാതിയിൽ ഏഷ്യാനറ്റ് ന്യൂസിലെ മാധ്യമ പ്രവർത്തകർ ഉൾപ്പെടെ നാല് പേർക്കെതിരെ കോഴിക്കോട് വെള്ളയിൽ പൊലീസ് കേസെടുത്തിരുന്നു. കെ ഷാജഹാൻ, നൗഫൽ ബിൻ യൂസഫ് എന്നിവർ ഉൾപ്പെടെ നാല് പേർക്കെതിരെയാണ് കേസ്. പോക്സോ, വ്യാജ രേഖ ചമക്കൽ, ഗൂഢാലോചന കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
Read Also: ഏഷ്യാനെറ്റ് ന്യൂസ് ഓഫീസ് അതിക്രമം; അറസ്റ്റിലായ എസ്എഫ്ഐ പ്രവർത്തകർക്ക് ജാമ്യം
അതേസമയം ഏഷ്യാനെറ്റ് ന്യൂസിനെതിരെയുണ്ടായ അതിക്രമത്തില്‍ കെയുഡബ്ല്യുജെ ശക്തമായ പ്രതിഷേധമാണ് ഉയര്‍ത്തുന്നത്. ഏഷ്യാനെറ്റ് ന്യൂസിന്റെ ഓഫീസിൽ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അതിക്രമിച്ച് കയറുകയും ഓഫിസിനുള്ളില്‍ ബാനര്‍ കെട്ടുകയും ജീവനക്കാരോട് മോശമായി പെരുമാറുകയും ചെയ്തിരുന്നു. പ്രസ് ക്ലബ് ഓഫ് ഇന്ത്യ സംഭവത്തെ അപലപിച്ചിരുന്നു.
Story Highlights: SFI attack on Asianet news office, Kerala Assembly
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here