ദേവിക നമ്പ്യാർ അമ്മയായി; സന്തോഷം പങ്കുവച്ച് വിജയ് മാധവ്

നടിയും അവതാരകയുമായ ദേവിക നമ്പ്യാർക്കും വിജയ് മാധവിനും കുഞ്ഞു പിറന്നു. വിജയ് തന്നെയാണ് ദേവിക അമ്മയായ സന്തോഷം സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്. ‘ആദ്യത്തെ കണ്മണി ആൺകുട്ടിയാണ്. ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിച്ച എല്ലാവർക്കും ഒരുപാട് സ്നേഹം നന്ദി’ എന്നാണ് സന്തോഷം പങ്കുവച്ച് വിജയ് സോഷ്യൽ മീഡിയയിൽ കുറിച്ചത്.
സ്നേഹിക്കുകയും അനുഗ്രഹിക്കുകയും ചെയ്ത ആരാധകരുടെ ആവശ്യപ്രകാരമാണ് ഇങ്ങനെ ഒരു വീഡിയോ എന്ന് വിജയ്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. എന്നാൽ കുഞ്ഞിനെ കാണാൻ കേറുന്നവർക്ക് കുറച്ചുകൂടി കാത്തിരുന്നേ മതിയാവൂവെന്ന് വിജയ് മാധവ് പറയുന്നു.
2022 ജനുവരി 22ന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു ഇവരുടെ വിവാഹം. സീരിയലിലൂടെയാണ് ദേവിക മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമായത്. സംഗീത റിയാലിറ്റി ഷോയിലെ മത്സരാർഥിയായി എത്തിയാണ് വിജയ് മാധവ് പ്രശസ്തനാകുന്നത്. പിന്നീട് സംഗീത സംവിധാന രംഗത്തേക്കും വിജയ് മാധവ് കടന്നുവന്നു.
Story Highlights: Devika Nambiar blessed with baby boy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here