Advertisement

പുതിയ ജഴ്സി അവതരിപ്പിച്ച് ലക്നൗ സൂപ്പർ ജയൻ്റ്സ്

March 7, 2023
3 minutes Read

വരുന്ന ഐപിഎൽ സീസണിലേക്കുള്ള ജഴ്സി അവതരിപ്പിച്ച് ലക്നൗ സൂപ്പർ ജയൻ്റ്സ്. കടും നീല നിറത്തിലുള്ള ജഴ്സിയാണ് അവതരിപ്പിച്ചിരിക്കുന്നത്. ലക്നൗ സൂപ്പർ ജയൻ്റ്സ് ഉടമ സഞ്ജീവ് ഗോയങ്ക, ക്യാപ്റ്റൻ കെഎൽ രാഹുൽ, ടീം ഉപദേശകൻ ഗൗതം ഗംഭീർ, ബിസിസിഐ ജനറൽ സെക്രട്ടറി ജയ് ഷാ എന്നിവർ ചേർന്നാണ് പുതിയ ജഴ്സി അവതരിപ്പിച്ചത്.

കഴിഞ്ഞ സീസണിൽ 9 ജയം സഹിതം 18 പോയിൻ്റുമായി ലക്നൗ മൂന്നാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ഈ മാസം 31നാണ് ഇക്കൊല്ലത്തെ ഐപിഎൽ ആരംഭിക്കുക. ഉദ്ഘാടന മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസും ചെന്നൈ സൂപ്പർ കിംഗ്സും തമ്മിൽ ഏറ്റുമുട്ടും.

Story Highlights: lucknow super giants new jersey

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top