റിയാദിൽ മുസ്‌ലിം ലീഗ് സ്ഥാപക ദിന സംഗമം

മുസ്‌ലിം ലീഗ് സ്ഥാപക ദിന സംഗമം വിവിധ പരിപാടികളോടെ ആചരിച്ചു. റിയാദ് മലപ്പുറം മണ്ഡലം കെ.എം.സി.സിയുടെ നേതൃത്വത്തിലായിരുന്നു പരിപാടി. സമൂഹത്തിന്റെയും സമുദായത്തിന്റെയും അഭിമാനകരമായ നിലനിൽപ്പ് ലക്ഷ്യം വെച്ചുള്ള പ്രവർത്തനങ്ങളാണ് ലീഗും കെ.എം.സി.സിയും നിർവഹിക്കുന്നതെന്ന് സംഗമത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. Muslim League Foundation Day Meeting in Riyadh
റിയാദ് എക്‌സിറ്റ് പതിനെട്ടിലെ ലാറൈൻ വിശ്രമ കേന്ദ്രത്തിൽ പ്ലാറ്റിനം ജൂബിലി സ്ഥാപക ദിനാഘോഷങ്ങൾക്ക് സെൻട്രൽ കമ്മിറ്റി സെക്രട്ടറി സിദ്ധീഖ് കോങ്ങാടിന്റെ നേതൃത്വത്തിൽ മണ്ഡലത്തിലെ 75 പ്രവർത്തകർ 75 പതാകകൾ ഉയർത്തി. മണ്ഡലം കെ.എം.സി.സി പ്രസിഡന്റ് ബഷീർ ഇരുമ്പുഴി അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി ജനറൽ സെക്രട്ടറി അസീസ് വെങ്കിട്ട ഉദ്ഘാടനം നിർവഹിച്ചു.
‘സുരക്ഷിതത്വ ബോധത്തിന്റെ എഴുപത്തിയഞ്ച് വർഷങ്ങൾ’ എന്ന വിഷയം സത്താർ താമരത്ത് അവതരിപ്പിച്ചു. അലവിക്കുട്ടി ഒളവട്ടൂർ, ഷാഫി ദാരിമി പുല്ലാര, പി.സി അബ്ദുൽ മജീദ്, ഷാഫി മാസ്റ്റർ ചിറ്റത്തുപാറ എന്നിവർ ആശംസകൾ നേർന്നു.
Read Also: റമദാൻ: സൗദിയിൽ ബാങ്കുകളുടെ പ്രവർത്തന സമയവും അവധിയും പ്രഖ്യാപിച്ചു
മുസ്ലിം ലീഗ് പ്ലാറ്റിനം ജൂബിലിയുടെ പ്രചാരണ ഭാഗമായി വിളംബര ജാഥ, മലപ്പുറം ജില്ലയിലെ പതിനാറ് മണ്ഡലങ്ങളിൽ നിന്നുള്ള പ്രതിനിധികളെ പങ്കെടുപ്പിച്ച് മുസ്ലിം ലീഗ് ചരിത്ര ക്വിസ്, ഇശൽ സന്ധ്യ, ഫുട്‌ബോൾ ഷൂട്ടൗട്ട്, മധുര വിതരണം എന്നിയവയും പരിപാടിയുടെ ഭാഗമായി നടന്നു. അബ്ദുൽ നാസർ കെപി ഖിറാഅത് നടത്തി. മണ്ഡലം ജനറൽ സെക്രട്ടറി സി.കെ അബ്ദുറഹിമാൻ സ്വാഗതവും ട്രഷറർ മുജീബ് പൂക്കോട്ടൂർ നന്ദിയും പറഞ്ഞു. യൂനുസ് കൈതക്കോടൻ, ജലീൽ പുൽപ്പറ്റ, യൂനുസ് തോട്ടത്തിൽ, ഷൗക്കത്ത് പുൽപ്പറ്റ, ഷുക്കൂർ കോഡൂർ, മുസമ്മിൽ കാളമ്പാടി, അമീറലി പൂക്കോട്ടൂർ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Story Highlights: Muslim League Foundation Day Meeting in Riyadh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here