വർക്കല പാപനാശം ബീച്ചിൽ പാരാഗ്‌ളൈഡിങ്ങിനിടെ യുവാവും യുവതിയും ഹൈമാസ് ലൈറ്റ് പോസ്റ്റിൽ കുടുങ്ങി; രക്ഷാപ്രവർത്തനം തുടരുന്നു

വർക്കല പാപനാശം ബീച്ചിൽ പാരാഗ്‌ളൈഡിങ്ങിനിടെ അപകടമുണ്ടായി. യുവാവും യുവതിയും ഹൈമാസ് ലൈറ്റ് പോസ്റ്റിൽ കുടുങ്ങി കിടക്കുകയാണ്. പൊലീസും ഫയർഫോഴ്‌സും രക്ഷപ്രവർത്തനം നടത്തുകയാണ്. ഉത്തരേന്ത്യൻ സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. ( paragliding accident at Varkala Papanasham beach ).
യുവതി ഒരു മണിക്കൂറിലധികം സമയമായി കുടുങ്ങിക്കിടക്കുകയാണ്. തനിക്ക് ആരോഗ്യ പ്രശ്നമുണ്ടെന്നും ശ്വാസ തടസം അനുഭവപ്പെടുന്നുണ്ടെന്നും യുവതി താഴെ നിൽക്കുന്നവരോട് പറയുന്നുണ്ട്. ഇവരുടെ പേരോ മറ്റ് വിവരങ്ങളോ ലഭ്യമായിട്ടില്ല.
കൂടുതൽ ഫയർ ഫോഴ്സ് അംഗങ്ങൾ എത്തി ഇവരെ രക്ഷിക്കാനുള്ള ശ്രമം നടത്തുകയാണ്. വർക്കല പാരാഗ്‌ളൈഡിങ്ങിൽ അപകട സാധ്യത കൂടുതലുള്ള മേഖലയാണ്. യുവതിയുടെ കഴുത്തിൽ കയർ കുരുങ്ങിക്കിടക്കുന്നുവെന്നാണ് അറിയുന്നത്.
Story Highlights: paragliding accident at Varkala Papanasham beach
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here