Advertisement

ബാം​ഗ്ലൂരിൽ നിന്നെത്തിയ യുവാക്കളുടെ ബാ​ഗിൽ 7.95 ഗ്രാം എം.ഡി.എം.എ; കാത്തിരുന്ന് കൈയ്യോടെ പൊക്കി പൊലീസ്

March 7, 2023
3 minutes Read
Youths who came from Bangalore with MDMA were arrested

കരുനാഗപ്പള്ളിയിൽ എം.ഡി.എം.എയും കഞ്ചാവുമായി 2 പേർ അറസ്റ്റിൽ. ബാം​ഗ്ലൂരിൽ നിന്നെത്തിയ യുവാക്കളാണ് അറസ്റ്റിലായത്. ശാസ്താംകോട്ട ആയിക്കുന്നം അഖിൽ ഭവനിൽ കണ്ണൻ എന്ന് വിളിക്കുന്ന അഖിൽ(22), ശാസ്താംകോട്ട പോരുവഴി മുതുപിലക്കാട് വെസ്റ്റിൽ ഭരണിക്കാവ് കിഴക്കതിൽ അഭിജിത്ത് (20) എന്നിവരാണ് കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായത്. ഇന്നലെ രാവിലെ വവ്വാക്കാവിലെ ബസ് സ്റ്റോപ്പിൽ നിന്നാണ് ഇരുവരും പിടിയിലായത്. ( Youths who came from Bangalore with MDMA were arrested ).

അഖിൽ ബാംഗ്ലൂരിൽ ലോജിസ്റ്റിക്ക് വിദ്യാർത്ഥിയും അഭിജിത്ത് ബാംഗ്ലൂർ രാമയ്യാ കോളേജിൽ ബിടെക് വിദ്യാർത്ഥിയുമാണ്. ബാംഗ്ലൂരിൽ നിന്നും ലഹരിവസ്തുക്കൾ നാട്ടിലെത്തിച്ച് വിതരണം ചെയ്യുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇരുവരും കൊല്ലം സിറ്റി ഡാൻസാഫിന്റെ നിരീക്ഷണത്തിൽ ആയിരുന്നു. അന്തർസംസ്ഥാന ബസിൽ കർണ്ണാടകയിൽ നിന്ന് എത്തിയ ഇരുവരെയും വവ്വാക്കാവിൽ ഡാൻസാഫ് ടീമും കരുനാഗപ്പള്ളി പൊലീസും ചേർന്നാണ് പിടികൂടിയത്.

Read Also: ഒമ്പതാംക്ലാസ്സുകാരിയെ എം.ഡി.എം.എ കാരിയറാക്കിയ സംഭവം; ബാലവകാശ കമ്മിഷൻ കേസെടുക്കും

യുവാക്കൾ ധരിച്ചിരുന്ന വസ്ത്രത്തിലും ഷോൾഡർ ബാഗിലും ഒളിപ്പിച്ച നിലയിൽ 7.95 ഗ്രാം എം.ഡി.എം.എയും 14.90 ഗ്രാം കഞ്ചാവുമാണ് പിടികൂടിയത്. കഴിഞ്ഞ കുറേ നാളുകളായി ജില്ലയിലെ ലഹരി ഉൽപ്പന്നങ്ങളുടെ വിതരണ ശൃംഖല തകർക്കുന്നതിന് പൊലീസ് വ്യാപകമായ അന്വേഷണത്തിലായിരുന്നു. ജില്ലയിൽ സ്‌കൂൾ കോളേജ് വിദ്യാർത്ഥികൾക്കും യുവതീ യുവാക്കൾക്കും മാരക ലഹരി ഉൽപ്പന്നങ്ങൾ എത്തിച്ച് നൽകുന്നവരെ പറ്റി ലഭിച്ച രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇത്തരം സംഘങ്ങളെ പിടികൂടാൻ കഴിഞ്ഞത്.

പിടികൂടിയ എം.ഡി.എം.എ ചില്ലറ വിൽപ്പനയ്ക്കായി എത്തിച്ചതാണെന്ന് പ്രതികൾ പൊലീസിനോട് സമ്മതിച്ചു. കരുനാഗപ്പള്ളി അസിസ്റ്റന്റ് കമ്മീഷണർ വി എസ് പ്രദീപ്കുമാറിന്റെ നിർദ്ദേശപ്രകാരം കരുനാഗപ്പള്ളി ഇൻസ്‌പെക്ടർ ബിജു.വി യുടെ നേതൃത്വത്തിൽ സ്‌പെഷ്യൽ ബ്രാഞ്ച് എസ്.ഐ ആർ.ജയകുമാർ കരുനാഗപ്പള്ളി എസ്.ഐമാരായ ഷെമീർ, ശരത്ചന്ദ്രൻ, എ.എസ്.ഐ ബൈജു ജെറോം, എസ്.സിപിഒ മാരായ മനു, സീനു, സജു, രിപു, രതീഷ്, രഞ്ജിത്ത് എന്നിവരടങ്ങിയ സംഘമാണ് യുവാക്കളെ പിടികൂടിയത്. കൊല്ലം സിറ്റി പരിധിയിൽ അനധികൃത ലഹരി വ്യാപാര മാഫിയകൾ നിരീക്ഷണത്തിലാണെന്നും വരും ദിവസങ്ങളിൽ ശക്തമായ പരിശോധനകൾ തുടരുമെന്നും സിറ്റി പൊലീസ് കമ്മീഷണർ മെറിൻ ജോസഫ് അറിയിച്ചു.

Story Highlights: Youths who came from Bangalore with MDMA were arrested

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top