Advertisement

കെഎസ്ആർടിസിയിലെ ഗഡുക്കളായുള്ള ശമ്പളം; ശമ്പള വിതരണം അംഗീകരിക്കില്ലെന്ന് തൊളിലാളി യൂണിയനുകൾ

March 8, 2023
3 minutes Read
KSRTC Buas Station

ഗഡുക്കളായി ശമ്പള വിതരണം അംഗീകരിക്കില്ലെന്ന് ആവർത്തിച്ച് കെഎസ്ആർടിസിയിലെ തൊളിലാളി യൂണിയനുകൾ. പ്രതിപക്ഷ സംഘടനകളുമായി ഗതാഗത മന്ത്രി നടത്തിയ ചർച്ചയും പരാജയപ്പെട്ടു. ബിഎംഎസ് യൂണിയൻ പണിമുടക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. സംയുക്ത സമരത്തിനാണ് TDF ശ്രമിക്കുന്നത്. Labour unions will not accept installment salary in KSRTC

യൂണിയനുകളുടെ എതിർപ്പ് തള്ളിയാണ് ഫെബ്രുവരി മാസത്തെ ശമ്പളം ഗഡുക്കളായി വിതരണം ചെയ്തത്. പ്രതിഷേധത്തിലുള്ള യൂണിയനുകളെ അനുനയിപ്പിക്കാൻ ഓരോ യൂണിയനുകളെയായി മന്ത്രി ആൻററണി രാജു ചർച്ചക്ക് വിളിച്ചു. തിങ്കളാഴ്ച സിഐടിയുവുമായി ചർച്ച നടത്തിയതിനു പിന്നാലെയാണ് പ്രതിപക്ഷ യൂണിയനുകളായ ടിഡിഎഫ്, ബിഎംഎസ് എന്നിവരുമായി ചർച്ച നടത്തിയത്. യൂണിയനുകളെ ഒറ്റയ്ക്ക് ചർച്ചയ്ക്ക് വിളിച്ചതിലടക്കം TDF എതിർപ്പറിയിച്ചു.

Read Also:കെഎസ്ആര്‍ടിസിയിലെ ഗഡുക്കളായുള്ള ശമ്പളം; ഗതാഗതമന്ത്രിയുമായുള്ള ചര്‍ച്ച പ്രയോജനകരമെന്ന് സിഐടിയു

സംയുക്ത സമരത്തിന് നേരത്തെ തന്നെ യൂണിയനുകൾ കത്ത് നൽകിയിരുന്നു. ഭരണപക്ഷ യൂണിയനായ സിഐടിയുവിനെ അുനയിപ്പിക്കാൻ ഈ മാസം 18ന് വീണ്ടും മന്ത്രി ചർച്ച വിളിച്ചിട്ടുണ്ട്.

Story Highlights: Labour unions will not accept installment salary in KSRTC

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top