Advertisement

ആലപ്പുഴ ഭരണിക്കാവിൽ അമ്മയെ മകൻ കഴുത്ത് ഞെരിച്ച് കൊന്നു

March 8, 2023
Google News 1 minute Read
son killed his mother alappuzha bharanikkavu

ആലപ്പുഴ ഭരണിക്കാവിൽ അമ്മയെ മകൻ കഴുത്ത് ഞെരിച്ച് കൊന്നു. മദ്യ ലഹരിയിലായിരുന്ന മകൻ നിഥിനെ വീട്ടിൽ വെച്ച് തന്നെ പൊലീസ് അറസ്റ്റ് ചെയ്തു. പണത്തെചൊല്ലിയുള്ള തർക്കമാണ് കൊലപാതക കാരണം എന്നാണ് പ്രാഥമിക നിഗമനം.

ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം. ഭരണിക്കാവ് പുത്തൻതറയിൽ മോഹനൻറെ ഭാര്യ രമയാണ് കൊല്ലപ്പെട്ടത്. മദ്യലഹിരിയിൽ വീട്ടിലെത്തിയ ഇളയ മകൻ നിധിൻ, അമ്മയുമയി വഴക്കിടുകയും തുടർന്ന് കഴുത്ത് ഞെരിച്ച് കൊലപ്പുടുത്തുകയുമായിരുന്നു. ഇതിന് ശേഷം വീട്ടിൽനിന്ന് മകൻ പുറത്ത് പോയി.

Read Also: മലയാളി നഴ്‌സ് കുവൈത്തില്‍ അന്തരിച്ചു

മുത്ത മകൻ മിഥിൻ ഭക്ഷണം കഴിക്കാന‍് വീട്ടിലെത്തിയപ്പോഴാണ് അമ്മ മരിച്ച് കിടക്കുന്നത് കണ്ടത്. ഉടൻ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. അമ്മയുമായി നിധിന് നിരന്തരം വഴിക്കിടുമായിരുന്നു അയൽവാസികൾ പറയുന്നു. മൃതദേഹം ചാരുംമൂട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Story Highlights: son killed his mother alappuzha bharanikkavu

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here