Advertisement

ഭാര്യ ചിക്കന്‍ കറി ഉണ്ടാക്കാത്തതിൽ ദേഷ്യം; തല അടിച്ചുപൊട്ടിച്ച്, കൈ തല്ലിയൊടിച്ച് ഭര്‍ത്താവ്

March 9, 2023
2 minutes Read
chicken curry

മഹാരാഷ്ട്രയിൽ ചിക്കന്‍ കറിയുണ്ടാക്കാത്തതിനെ ചൊല്ലിയുള്ള തർക്കത്തിൽ ഭര്‍ത്താവ് ഭാര്യയുടെ തല അടിച്ചുപൊട്ടിക്കുകയും കൈ തല്ലിയൊടിക്കുകയും ചെയ്തു. തലയില്‍ ആഴത്തില്‍ മുറിവേറ്റിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ചന്ദ്രപൂരില്‍ കഴിഞ്ഞ ദിവസമാണ് സംഭവമുണ്ടായത്. മാര്‍ക്കറ്റില്‍ നിന്നും ചിക്കന്‍ വാങ്ങി കൊണ്ടുവന്ന ഭര്‍ത്താവ് ഭാര്യയോട് കറിയുണ്ടാക്കാന്‍ പറഞ്ഞു. എന്നാല്‍ ഭക്ഷണം റെഡിയാണെന്നും ഇപ്പോള്‍ പറ്റില്ലെന്നും വൈകിട്ട് ചിക്കന്‍ കറിയുണ്ടാക്കാമെന്നും യുവതി പറഞ്ഞു. ചിക്കൻ പാകം ചെയ്യാൻ ഭാര്യ വിസമ്മതിച്ചതാണ് ഭർത്താവിനെ ചൊടിപ്പിച്ചത്.

Read Also: കാലുകളിൽ കാമറയും മൈക്രോ ചിപ്പും;ഒഡീഷയിൽ ചാരപ്രാവി’നെ പിടികൂടി

ദേഷ്യം വന്ന യുവാവ് ഒരു വടിയെടുത്ത് ഭാര്യയെ ക്രൂരമായി മര്‍ദിക്കാന്‍ തുടങ്ങി. പ്രകോപിതനായ ഭർത്താവ് വടികൊണ്ട് ഭാര്യയുടെ തലയിൽ പലതവണ അടിച്ചു. തല പൊട്ടി രക്തമൊലിക്കുകയും ചെയ്തു. ഭർത്താവിന്‍റെ മർദനത്തിൽ യുവതിയുടെ ഒരു കൈയ്ക്കും പൊട്ടലുണ്ട്. യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്.

Story Highlights: Husband beaten up his wife for not cooking the chicken in Maharashtra

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top