“മെസ്സിയെക്കാൾ ഞങ്ങൾക്ക് നേരിടാൻ ബുദ്ധിമുട്ട് റൊണാൾഡോയെ”: തോമസ് മുള്ളർ

ഇന്നലെ നടന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിന് ശേഷം അർജന്റീനിയൻ താരം ലയണൽ മെസ്സിക്ക് എതിരെ പ്രസ്താവനയുമായി ബയേൺ മ്യൂണിക്ക് താരം തോമസ് മുള്ളർ. ഇന്നലെ പാരീസ് സെയിന്റ് ജെർമനെതിരായ മത്സരശേഷം മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് താരത്തിന്റെ പരാമർശം. മെസ്സിയെക്കാൾ കളിക്കളത്തിൽ നേരിടാൻ ബുദ്ധിമുട്ടുള്ള താരമാണ് റയൽ മാഡ്രിഡിൽ ഉണ്ടായിരുന്ന റൊണാൾഡോ എന്നും മെസ്സി എതിർ നിരയിൽ വന്നപ്പോഴെല്ലാം തന്റെ ടീം ജയിച്ചിട്ടുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കി. Thomas Muller mocks Lionel Messi
ബാഴ്സലോണയിലും പിഎസ്ജിയിലുമായി ബയേൺ മ്യൂണിക്കിനെതിരെ എട്ട് തവണ മെസ്സി ചാമ്പ്യൻസ് ലീഗിൽ നോക്ക്ഔട്ട് ഘട്ടത്തിൽ ഏറ്റുമുട്ടിയിട്ടുണ്ട്. അതിൽ അഞ്ചെണ്ണത്തിലും തോൽവി ഏറ്റുവാങ്ങി. എന്നാൽ, മെസ്സി എന്ന താരത്തിന്റെ വ്യക്തിഗത കഴിവിനെയും ലോകകപ്പ് പ്രകടനത്തെയും മുള്ളർ ബഹുമാനിക്കുന്നുണ്ട്. ഒരു ടീമിനെ മുഴുവനായും ഒറ്റക്ക് അദ്ദേഹം നയിച്ചു. എന്നാൽ പി എസ് ജിയെ പോലൊരു ടീമിൽ കളിക്കുമ്പോൾ സ്ഥിതി മാറുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
Read Also: ഗാൾടീർ വന്നിട്ടും പിഎസ്ജിക്ക് രക്ഷയില്ല; ചാമ്പ്യൻസ് ലീഗിൽ നിന്ന് വീണ്ടും പുറത്ത്
ചാമ്പ്യൻസ് ലീഗിൽ ക്വാർട്ടർ ഫൈനലിലേക്കുള്ള നിർണായക മത്സരത്തിൽ ബയേൺ മ്യൂണിക്കിനെതിരെ തോറ്റ പിഎസ്ജി ചാമ്പ്യൻസ് ലീഗിൽ പുറത്തായിരുന്നു. ഇന്ന് പുലർച്ചെ ജർമനിയിലെ അലൈൻസ് അരീനയിൽ നടന്ന പ്രീ ക്വാർട്ടർ രണ്ടാം പാദ മത്സരത്തിൽ മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്കാണ് ബയേണിന്റെ വിജയം. മത്സരത്തിൽ മുന്നേറ്റതാരങ്ങളായ ചുപ്പോ മോട്ടിങ്ങും ഗ്നാബ്രിയും ബയേണിനായി ഗോളുകൾ നേടി. ഇരുപാദങ്ങളിലുമായി മൂന്ന് ഗോളിനാണ് ബയേൺ പ്രീ ക്വാർട്ടറിൽ ജയിച്ചത്.
Story Highlights: Thomas Muller mocks Lionel Messi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here