പാവപ്പെട്ടവര്‍ക്ക് വീട് നിര്‍മിച്ച് കൊടുക്കാമെന്ന് പറഞ്ഞ് സാമ്പത്തിക തട്ടിപ്പ്; ലക്ഷങ്ങള്‍ കവര്‍ന്ന യുവാവും യുവതിയും പിടിയില്‍
മലപ്പുറം പൊന്നാനിയില്‍ വീട് നിര്‍മിച്ചു നല്‍കാമെന്ന് പറഞ്ഞ് ലക്ഷങ്ങള്‍ കബളിപ്പിച്ച കേസില്‍ യുവതിയും യുവാവും അറസ്റ്റില്‍. പൊന്നാനി സ്വദേശികളായ സക്കീന, അബ്ദുള്‍സലിം എന്നിവരെയാണ് പൊന്നാനി സി ഐ അറസ്റ്റ് ചെയ്തത്. 4 സെന്റ് ഭൂമിയും അതില്‍ വീടും സൗജന്യമായി നിര്‍മിച്ച് നല്‍കാമെന്നായിരുന്നു വാഗ്ദാനം. (two arrested in case of cheating by saying that they would build a house)
പൊന്നാനി തീരപ്രദേശം കേന്ദ്രീകരിച്ചായിരുന്നു തട്ടിപ്പ്. 4 സെന്റ് ഭൂമിയും അതില്‍ വീടും സൗജന്യമായി നിര്‍മിച്ച് നല്‍കാമെന്നായിരുന്നു ഇവരുടെ വാഗ്ദാനം. ഭൂമിയുടെ രജിസ്‌ട്രേഷന്‍ ഫീസ് 7500 രൂപ മാത്രം അടച്ചാല്‍ മതിയെന്നായിരുന്നു ഇവര്‍ അവകാശപ്പെട്ടിരുന്നത്.
Read Also: മലയാളി നഴ്‌സ് കുവൈത്തില്‍ അന്തരിച്ചു
തുടര്‍ന്ന് പാവപ്പെട്ട നിരവധി പേര്‍ ഇവര്‍ക്ക് 7500 രൂപ നല്‍കി.സക്കീനയാണ് തുക വാങ്ങിയിരുന്നത്.ഈ തുക അബ്ദുള്‍ സലാമിന് ഏല്‍പ്പിച്ചു.വീടും സ്ഥലവും കിട്ടാതായതതോടെ നടത്തിയ അന്വേഷണത്തിലാണ് ഇത് തട്ടിപ്പാണെന്ന് വ്യക്തമായത്.ഇരുപത് ലക്ഷം രൂപയാണ് ഇവര്‍ പലരില്‍ നിന്ന് തട്ടിയെടുത്തത്.
Story Highlights: two arrested in case of cheating by saying that they would build a house
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here