സംഭവം ഗൗരവമുള്ളത്; ആൻ്റണി രാജുവിനെതിരായ കേസ് റദ്ദാക്കുന്നത് സാങ്കേതിക കാരണങ്ങളാലെന്ന് ഹൈക്കോടതി

തൊണ്ടിമുതലിൽ കൃത്രിമത്വം കാണിച്ചെന്ന കേസിൽ മന്ത്രി ആന്റണി രാജുവിനെതിരായ എഫ്.ഐ.ആർ ഹൈക്കോടതി റദ്ദാക്കിയത് സാങ്കേതിക കാരണങ്ങളാലാണെന്ന് ഹൈക്കോടതി. സംഭവം ഗൗരവമുള്ളതാണെന്ന് റദ്ദാക്കുന്നതെന്നും കോടതി പറഞ്ഞു. നടപടി ക്രമങ്ങൾ പാലിച്ച് വീണ്ടും കേസ് എടുക്കുന്നതിന് ഉത്തരവ് തടസമല്ലെന്നും കോടതി വ്യക്തമാക്കി. ദൈവത്തിന് നന്ദി എന്നായിരുന്നു മന്ത്രി ആൻ്റണി രാജുവിൻ്റെ പ്രതികരണം. (antony raju high court)
കോടതിയുടെ കസ്റ്റഡിയിലിരുന്ന തൊണ്ടിമുതലിൽ കൃത്രിമത്വം നടന്നാൽ കേസെടുക്കാൻ പോലീസിന് അധികാരമില്ലെന്ന വാദം അംഗീകരിച്ചാണ് മന്ത്രി ആന്റണി രാജുവിനെതിരായ എഫ്ഐ ആർ കോടതി റദ്ദാക്കിയത്. സാങ്കേതിക കാരണങ്ങളാലാണ് കേസ് റദ്ദാക്കുന്നതെന്നും നടപടിക്രമങ്ങൾ പാലിച്ച് മുന്നോട്ടു പോകുന്നതിൽ ഉത്തരവ് തടസമല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. തൊണ്ടിമുതലിൽ കൃത്രിമത്വം നടന്നുവെന്ന സംഭവം ഗൗരവമുള്ളതാണ്. പ്രതികൾക്കെതിരെയുള്ളത് നിയമസംവിധാനത്തെ കളങ്കപെടുത്തുന്ന ആരോപണമാണ്. ജുഡീഷ്യൽ സംവിധാനത്തെ കളങ്കപെടുത്താൻ അനുവദിക്കരുത്.
Read Also: തൊണ്ടിമുതല്‍ മോഷണക്കേസ്; ആന്റണി രാജുവിനെതിരായ എഫ്‌ഐആര്‍ റദ്ദാക്കി
യഥാർത്ഥ പ്രതികളെ കണ്ടെത്തി തക്കതായ ശിക്ഷ കൊടുക്കണം. ശരിയായ നീതി നിർവഹണം നടക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും
ഉത്തരവാദിത്തപെട്ടവരിൽ നിന്ന് തുടർ നടപടികൾ ഉണ്ടാകണമെന്നും ഹൈക്കോടതി ഉത്തരവിൽ പറയുന്നു. ഹൈക്കോടതി രജിസ്ട്രി ഉടൻ തുടർ നടപടികൾ സ്വീകരിക്കണമെന്നും ഉത്തരവിലുണ്ട്. എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആന്റണി രാജുവും ബെഞ്ച് ക്ലാർക്ക് ജോസും നൽകിയ ഹർജിയിലാണ് ജസ്റ്റിസ് സിയാദ് റഹ്മാന്റെ ബഞ്ചിന്റേ ഉത്തരവ്.
1990 ഏപ്രിലിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ വച്ച് അടിവസ്ത്രത്തിൽ മയക്കുമരുന്ന് ഒളിപ്പിച്ചുകടത്താൻ ശ്രമിച്ചെന്ന കേസിൽ വിദേശിയെ അറസ്റ്റ് ചെയ്തിരുന്നു. പ്രതിയുടെ അഭിഭാഷകൻ ആയിരുന്നു ആന്റണി രാജു. പ്രതിയെ രക്ഷിക്കാൻ തൊണ്ടിമുതലിൽ കൃത്രിമത്വം കാണിച്ചെന്നായിരുന്നു കേസ്.
Story Highlights: antony raju case high court update
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here