തൊണ്ടിമുതല്‍ മോഷണക്കേസ്; ആന്റണി രാജുവിനെതിരായ എഫ്‌ഐആര്‍ റദ്ദാക്കി

തൊണ്ടിമുതല്‍ മോഷണക്കേസില്‍ മന്ത്രി ആന്റണി രാജുവിനെതിരായ എഫ്‌ഐആര്‍ റദ്ദാക്കി ഹൈക്കോടതി. ജസ്റ്റിസ് സിയാദ് റഹ്മാന്റെ ബെഞ്ചാണ് എഫ്‌ഐആര്‍ റദ്ദാക്കിയത്. ആന്റണി രാജു നല്‍കിയ ഹര്‍ജിയിലാണ് കോടതി നടപടി.(High court cancelled FIR in evidence tampering case against antony raju)
1994ലെ കേസാണ് സംഭവത്തിനാധാരം. അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് ലഹരിമരുന്ന് കടത്തിയെന്നായിരുന്നു കേസ്. കേസില്‍ പ്രതിക്ക് വേണ്ടി ഹാജരാക്കിയത് ആന്റണി രാജുവായിരുന്നു. തൊണ്ടിമുതലായ അടിവസ്ത്രം മാറ്റി മറ്റൊന്ന് കോടതിയില്‍ സമര്‍പ്പിച്ചതായിരുന്നു കുറ്റം.
Read Also: സംസ്ഥാന കമ്മിറ്റിയിൽ പി.ജയരാജൻ റിസോർട്ട് വിവാദം ഉന്നയിച്ചു: ഇ.പി ജയരാജൻ
ലഹരിമരുന്ന് കേസിന്റെ തൊണ്ടിമുതല്‍ ഒരു അഭിഭാഷകന്‍ നശിപ്പിച്ചു എന്നുകാട്ടി കേസെടുക്കാനോ അന്വേഷിക്കാനോ പൊലീസിന് സാധിക്കില്ല, പൊലീസിന്റെ അധികാര പരിധിയില്‍പ്പെടാത്ത ഒരന്വേഷണത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചാല്‍ വിചാരണ നടത്താന്‍ മജിസ്‌ട്രേറ്റ് കോടതിക്ക് ചുമതലയുമില്ല എന്നാണ് കേസില്‍ ആന്റണി രാജുവിന്റെ വാദം.
Story Highlights: High court cancelled FIR in evidence tampering case against antony raju
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here