Advertisement

ജിസിസി രാജ്യങ്ങളില്‍ താമസിക്കുന്ന ആര്‍ക്കും ടൂറിസ്റ്റ് വിസയില്‍ സൗദി സന്ദര്‍ശിക്കാം; സൗദി ടൂറിസം മന്ത്രാലയം

March 10, 2023
Google News 4 minutes Read
Anyone residing in GCC countries can visit Saudi Arabia on tourist visa

ജിസിസി രാജ്യങ്ങളില്‍ താമസിക്കുന്ന ആര്‍ക്കും ഇനി ടൂറിസ്റ്റ് വിസയില്‍ സൗദി സന്ദര്‍ശിക്കാം. നിശ്ചിത പ്രൊഫഷണലുകളില്‍ ഉള്ളവര്‍ക്ക് മാത്രം വിസ അനുവദിക്കുന്ന നിയമം സൗദി അറേബ്യ റദ്ദാക്കി. സൗദി വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴി വിസയ്ക്ക് അപേക്ഷിക്കാം.(Anyone residing in GCC countries can visit Saudi Arabia on tourist visa)

ജിസിസി രാജ്യങ്ങളിലെ പൗരന്മാര്‍ക്കും ജിസിസി റെസിഡന്‍സ് വിസയുള്ള പ്രവാസികള്‍ക്കും ഏത് തൊഴില്‍ പ്രൊഫഷനുകളില്‍ പെട്ടവരാണെങ്കിലും സൗദി സന്ദര്‍ശിക്കാമെന്ന് സൗദി ടൂറിസം മന്ത്രാലയം അറിയിച്ചു. ടൂറിസ്റ്റ് വിസ അനുവദിക്കാന്‍ നിശ്ചിത തൊഴില്‍ മേഖലയില്‍ പെട്ടവരാകണം എന്ന നിബന്ധന മന്ത്രാലയം റദ്ദാക്കി. ഇങ്ങനെ സൗദിയില്‍ എത്തുന്നവര്‍ക്ക് സൗദിയില്‍ എവിടെയും സഞ്ചരിക്കാനും ഉംറ നിര്‍വഹിക്കാനും മദീന സന്ദര്‍ശിക്കാനും ചരിത്ര വിനോദ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനും അനുമതിയുണ്ട്.

സൗദി വിദേശകാര്യ മന്ത്രാലയത്തിന്റെ visa.mofa.gov.sa എന്ന വെബ്‌സൈറ്റ് വഴിയാണ് അപേക്ഷ നല്‍കേണ്ടത്. വിസ ഇഷ്യൂ ചെയ്ത ദിവസം മുതല്‍ ഒരു വര്‍ഷം വരെ കാലാവധിയുള്ള മള്‍ട്ടിപ്പിള്‍ ടൂറിസ്റ്റ് വിസയില്‍ തൊണ്ണൂറ് ദിവസം വരെ സൗദിയില്‍ കഴിയാം. തൊണ്ണൂറ് ദിവസത്തെ കാലാവധിയുള്ള സിംഗിള്‍ എന്‍ട്രി വിസയില്‍ മുപ്പത് ദിവസം വരെ സൗദിയില്‍ കഴിയാം.

Read Also: ബിരുദം നേടിയ ദിനം തന്നെ ഭർത്താവ് മൊഴി ചൊല്ലി; ആഹ്‌ളാദം പങ്കുവച്ച് യുവതി

പാസ്‌പോര്‍ട്ടിന് ചുരുങ്ങിയത് ആറുമാസത്തേയും വിസക്കും മൂന്നുമാസത്തെയും കാലാവധി വേണം. പതിനെട്ട് വയസ്സിന് താഴെ പ്രായമുള്ളവര്‍ക്ക് രക്ഷിതാക്കളോടൊപ്പം മാത്രമേ വിസയ്ക്ക് അപേക്ഷിക്കാന്‍ സാധിക്കൂ. മുന്നൂറ് റിയാലും ആരോഗ്യ ഇന്‍ഷുറന്‍സ് നിരക്കുമാണ് ഈടാക്കുന്ന ഫീസ്.

Story Highlights: Anyone residing in GCC countries can visit Saudi Arabia on tourist visa

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here