Advertisement

‘കോൺഗ്രസ് ഭരണകാലത്ത് എല്ലായിടത്തും വൈദ്യുതി ഇല്ലായിരുന്നു, അതുകൊണ്ട് ജനസംഖ്യ കൂടി’; വിവാദ പരാമർശവുമായി പ്രഹ്‌ളാദ് ജോഷി

March 10, 2023
Google News 3 minutes Read
Congress reacts to Pralhad Joshi population surge analogy

കോൺഗ്രസ് ഭരണകാലത്ത് ജനസംഖ്യ ഉയരാൻ കാരണം കോൺഗ്രസിന് എല്ലായിടത്തും വൈദ്യുതി എത്തിക്കാൻ സാധിക്കാത്തതിനാലെന്ന് കേന്ദ്ര മന്ത്രി പ്രഹ്‌ളാദ് ജോഷി. കർണാടകയിലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി എല്ലാവർക്കും സൗജന്യ വൈദ്യുതിയെന്ന കോൺഗ്രസ് വാഗ്ദാനത്തിനെതിരെയായിരുന്നു പ്രഹ്‌ളാദ് ജോഷിയുടെ പരാമർശം. ( Congress reacts to Pralhad Joshi population surge analogy )

വിവാദ പരാമർശത്തിനെതിരെ കോൺഗ്രസിന്റെ രൺദീപ് സുർജേവാല രംഗത്ത് വന്നു. ‘ബിജെപിയുടെ വിഡ്ഢിത്തം തികച്ചും വിചിത്രമാണ്. കുറവ് വൈദ്യുതി എന്നാൽ കൂടുതൽ കുട്ടികളോ ? പരാജയം മുന്നിൽ നിൽക്കേ, ബിജെപിയുടെ കേന്ദ്ര മന്ത്രിക്ക് കളം നഷ്ടപ്പെടുകയാണ്’ രൺദീപ് കുറിച്ചു. കേന്ദ്രമന്ത്രിയുടെ പ്രസ്താവന ദയനീയമാണെന്ന് കോൺഗ്രസ് എംപി ജയറാം രമേശും പറഞ്ഞു.

കർണാടകയിൽ കോൺഗ്രസിന്റെ സംസ്ഥാന വ്യാപക ‘ പ്രജ ധ്വനി യാത്ര’യ്ക്കിടെ 200 യൂണിറ്റ് വൈദ്യുതി സൗജന്യമായി നൽകുമെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചിരുന്നു. ഈ പ്രഖ്യാപനത്തിലാണ് നിലവിലെ കോൺഗ്രസ്-ബിജെപി വാക്‌പോര്.

Story Highlights: Congress reacts to Pralhad Joshi population surge analogy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here