കോഴിക്കോട് ഫ്‌ളാറ്റില്‍ നിന്ന് വീണ് വനിതാ ഡോക്ടര്‍ മരിച്ച നിലയില്‍

കോഴിക്കോട് ബീച്ച് ആശുപത്രിക്ക് സമീപം ഫ്‌ളാറ്റില്‍ നിന്ന് വീണ് വനിതാ ഡോക്ടര്‍ മരിച്ച നിലയില്‍. മാഹി സ്വദേശി ഷദ റഹ്മാന്‍ (24) ആണ് മരിച്ചത്. ഫ്‌ളാറ്റില്‍ അതിഥിയായി എത്തിയതാണ് ഡോക്ടറെന്നും അവിടെ എന്തോ ആഘോഷം നടന്നിരുന്നെന്നും ഫ്‌ളാറ്റിലെ സെക്യൂരിറ്റി ടി.കെ സതീഷ് ട്വന്റിഫോറിനോട് പറഞ്ഞു.( Female doctor died after falling from flat Kozhikode)
പുലര്‍ച്ചെ നാല് മണിയോടെയാണ് യുവതിയെ താഴെ വീണ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. വെള്ളയില്‍ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. രണ്ട് ദിവസം മുന്‍പ് പഠനാവശ്യത്തിനായാണ് ഡോക്ടര്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഫ്‌ളാറ്റിലെത്തിയത്.
Read Also: കള്ളനോട്ട് കേസില്‍ അറസ്റ്റിലായ വനിതാ കൃഷി ഓഫീസറെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി
Story Highlights: Female doctor died after falling from flat Kozhikode
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here