റമദാനില്‍ മസ്ജിദുകള്‍ക്കുള്ളില്‍ ഉച്ചഭാഷിണികളും കാമറകളും വേണ്ട; നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് സൗദി

റമദാന്‍ മാസത്തോടനുബന്ധിച്ച് മസ്ജിദുകള്‍ക്കുള്ളില്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് സൗദി അറേബ്യ. പള്ളികളിലെ ലൗഡ്‌സ്പീക്കര്‍ ഉപയോഗം നിര്‍ത്തുക, സംഭാവനകള്‍ സ്വീകരിക്കരുത്, പള്ളിയ്ക്കകത്ത് പ്രാര്‍ത്ഥനകള്‍ പ്രക്ഷേപണം ചെയ്യുന്നത് തടയുക തുടങ്ങിയവയാണ് നിയന്ത്രണങ്ങളില്‍ ഉള്‍പ്പെടുന്നത്.(Saudi Arabia imposes restrictions on Ramadan celebrations)
സൗദി ഇസ്ലാമികകാര്യ മന്ത്രി ഷെയ്ഖ് ഡോ. അബ്ദുല്ലത്തീഫ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ അല്‍ശൈഖ് ആണ് നിര്‍ദേശങ്ങള്‍ പുറത്തിറക്കിയിരിക്കുന്നത്. കുട്ടികളെ പള്ളിയിലേക്ക് കൊണ്ടുവരരുതെന്നും കുട്ടികള്‍ ബഹളം വയ്ക്കുന്നത് വിശ്വാസികളുടെ പ്രാര്‍ത്ഥനയെ തടസപ്പെടുത്തുമെന്നും ഉത്തരവില്‍ പറയുന്നു. പ്രാര്‍ത്ഥനാസമയത്ത് പള്ളികളിലേക്ക് കാമറയും അനുവദിക്കില്ല.
അതേസമയം റമദാന്‍ മാസത്തിലെ ബാങ്കുകളുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും പ്രവര്‍ത്ത സമയം സൗദി സെന്‍ട്രല്‍ ബാങ്ക് പ്രഖ്യാപിച്ചു. ഈദ് അല്‍ഫിത്തര്‍, ഈദ് അല്‍അദ്ഹ എന്നീ പെരുന്നാളുകളുടെ ഭാഗമുള്ള അവധി ദിനങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.
Read Also: റമദാൻ: സൗദിയിൽ ബാങ്കുകളുടെ പ്രവർത്തന സമയവും അവധിയും പ്രഖ്യാപിച്ചു
റമദാന്‍ മാസത്തില്‍ ബാങ്ക് ശാഖകളുടെ പ്രവര്‍ത്തന സമയം രാവിലെ 10 മണി മുതല്‍ 4 മണി വരെ ആയിരിക്കും. എന്നാല്‍, ട്രാന്‍സ്ഫര്‍ സെന്ററുകളുടെ പ്രവര്‍ത്തനം രാവിലെ 9.30 മുതല്‍ വൈകുന്നേരം 5.30 വരെയാണ്. ഏപ്രില്‍ 18 ചൊവ്വാഴ്ച മുതല്‍ സൗദിയില്‍ ഈദ് അല്‍ഫിത്തര്‍ അവധി ആരംഭിക്കും. ഏപ്രില്‍ 25 നു അവധി അവസാനിച്ച് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം പുനരാംഭിക്കും.
Story Highlights: Saudi Arabia imposes restrictions on Ramadan celebrations
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here