സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ വീട്ടിലെത്തിച്ച് പീഡിപ്പിച്ച 20കാരൻ അറസ്റ്റിൽ

പെണ്‍കുട്ടിയെ വിവാവ വാഗ്ദാനം നല്‍കി പീഡിപ്പിച്ചയാള്‍ പോക്സോ നിയമപ്രകാരം അറസ്റ്റില്‍. കൊല്ലം പള്ളിത്തോട്ടത്താണ് സംഭവം. പള്ളിത്തോട്ടം സെഞ്ച്വറി നഗറിൽ മെനയന്‍സ് എന്ന പേരിൽ അറിയപ്പെടുന്ന മനു (20) ആണ് പള്ളിത്തോട്ടം പൊലീസിന്‍റെ പിടിയിലായത്.
പ്രതി സമൂഹമാധ്യമത്തിലൂടെയാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി പ്രണയത്തിലായത്. തുടർന്ന് വിവാഹ വാഗ്ദാനം നല്‍കി പല ദിവസങ്ങളിലും പെണ്‍കുട്ടിയുടെ വീട്ടിലെത്തിയും പ്രതിയുടെ വീട്ടിലെത്തിച്ചും ലൈംഗികാതിക്രമം നടത്തുകയായിരുന്നു. പിന്നീട് വിവാഹ ബന്ധത്തില്‍ നിന്നും ഇയാള്‍ പിന്‍മാറിയതോടെ പെണ്‍കുട്ടി പള്ളിത്തോട്ടം പൊലീസിന് പരാതി നല്‍കി.
കേസിനെ തുടർന്ന് ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെയാണ് പൊലീസ് പിടികൂടിയത്. കൊല്ലം എസിപി എ. അഭിലാഷിന്റെ നിര്‍ദ്ദേശാനുസരണം പള്ളിത്തോട്ടം ഇന്‍സ്പെക്ടര്‍ ഫയാസിന്‍റെ നേതൃത്വത്തില്‍ എസ്.ഐ സ്റ്റെപ്റ്റോ ജോണ്‍, എ.എസ്.ഐമാരായ രാജീവ്, സുനില്‍, കൃഷ്ണകുമാര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Story Highlights: 20 year old man who molested a girl was arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here