Advertisement

‘തീ പിടുത്തമുണ്ടായാൽ അഗ്‌നി രക്ഷാ മാർഗങ്ങളില്ല, ബയോമൈനിങ്ങ് നടത്താനുള്ള അടിസ്ഥാന സൗകര്യങ്ങൾ പോലും ഇല്ല’; കരാർ കമ്പനിയെ പ്രതിരോധത്തിലാക്കി കൊച്ചി കോർപ്പറേഷൻ നൽകിയ കത്തുകൾ പുറത്ത്

March 11, 2023
1 minute Read
cochin corporation letters

ബ്രഹ്‌മപുരം തീപിടുത്തത്തിൽ കരാർ കമ്പനിയായ സോൺട ഇൻഫ്രാസ്ട്രക്ച്ചറിനെ പ്രതിരോധത്തിലാക്കി കൊച്ചി കോർപ്പറേഷൻ നൽകിയ കത്തുകൾ പുറത്ത്. ബയോമൈനിങ്ങ് നടത്താനുള്ള അടിസ്ഥാന സൗകര്യങ്ങൾ പോലും കമ്പനി ഒരുക്കിയിട്ടില്ലെന്നും, തീ പിടുത്തമുണ്ടായാൽ അഗ്‌നി രക്ഷാ മാർഗങ്ങളില്ലെന്നും കത്തിൽ പറയുന്നുണ്ട്. രേഖകൾ 24 ന് ലഭിച്ചു.അതിനിടെ നഗരത്തിൽ നിന്നുള്ള മാലിന്യങ്ങൾ ബ്രഹ്‌മപുരത്തേക്ക് കൊണ്ടു തള്ളുന്നതിനെതിരെ പ്രതിഷേധം നിലനിൽക്കുന്നുണ്ട്. ഹൈക്കോടതി നിർദ്ദേശിച്ച പ്രത്യേക സമിതി ഇന്ന് ബ്രഹ്‌മപുരത്തെത്തും. ( cochin corporation letters )

വിവിധ ഘട്ടങ്ങളിൽ കോർപ്പറേഷൻ അയച്ച കത്തുകൾ. ബ്രഹ്‌മപുരത്ത് മാലിന്യം കുമിഞ്ഞ് കൂടുകയാണ് ,ബയോമൈനിങ്ങ് സംവിധാനം കാര്യക്ഷമമായി നടപ്പാക്കുന്നില്ല, ആവശ്യത്തിന് യന്ത്രസാമഗ്രികളുടെ സേവനം ലഭിക്കുന്നില്ല. 12 മണിക്കൂർ ഷിഫ്റ്റ് അടിസ്ഥാനത്തിൽ ജോലി ചെയ്യുമെന്ന കരാറു സോൺ െഇരഫാസ്ട്രക്‌ച്ചേഴ്‌സ് പാലിക്കുന്നില്ല.

ഫെബ്രുവരി 14 ന് ബ്രഹ്‌മപുരത്ത് ആദ്യ തീപിടുത്തമുണ്ടായിരുന്നു.ഇതിന് ശേഷം 16 ന് കോർപ്പറേഷൻ സോണ്ടയ്ക്ക് അയച്ച കത്ത് കോർപ്പറേഷനെ കൂടാ പ്രതിരോധത്തിലാക്കുന്നു. വേണ്ട അഗ്‌നി രക്ഷാ സംവിധാനങ്ങൾ ബ്രഹ്‌മപുരത്തില്ല എന്ന് കത്തിൽ അടിവരയിടുന്നു. വിവാദങ്ങളും വിഷപ്പുകയും പരക്കുമ്പോൾ മുഖം രക്ഷിക്കാനുള്ള ശ്രമത്തിലാണ് കൊച്ചി കോർപറേഷൻ.നഗരത്തിൽ നിന്നുള്ള മാലിന്യം ശേഖരിച്ച് ബ്രഹ്‌മപുരത്ത് നിക്ഷേപിക്കുകയാണിപ്പോൾ. എന്നാൽ ജൈവമാലിന്യവും പ്ലാസ്റ്റിക് മാലിന്യവും വേർതിരിക്കാതെ അശാസ്ത്രീയമായാണ് ബ്രഹ്‌മപുരത്തേക്കെത്തിക്കുന്നതെന്ന് ആക്ഷേപം.. മുഖ്യമന്ത്രി നാട് വിട്ടോ എന്നാണ് രമേശ് ചെന്നിത്തലയുടെ പരിഹാസം

മുഖ്യമന്ത്രിക്ക് പാർട്ടി പ്രതിരോധവുമായി എം വി ഗോവിന്ദൻ. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ ഹൈക്കോടതി നിശ്ചയിച്ച പ്രത്യേക സമിതിയും ഇന്ന് വൈകീട്ട് വിഷ പുക പരക്കുന്ന ബ്രഹ്‌മപുരത്തെത്തും.

Story Highlights: cochin corporation letters

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top