കൊല്ലത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ജീവനൊടുക്കി; പീഡനത്തിന് ഇരയാക്കിയ യുവാവ് അറസ്റ്റിൽ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ജീവനൊടുക്കിയ സംഭവത്തിൽ യുവാവ് പിടിയിൽ. കൊല്ലം പാരിപ്പള്ളിയിലാണ് സംഭവം. പാരിപ്പള്ളി പാമ്പുറം സന്ധ്യ ഭവനത്തില്‍ കണ്ണന്‍(21) ആണ് ചാത്തന്നൂര്‍ പൊലീസിന്റെ പിടിയിലായത്. ( minor girl committed suicide in Kollam youth arrested ).
പെൺകുട്ടിയുടെ ആത്മഹത്യയെ തുടർന്ന് ചാത്തന്നൂര്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പെണ്‍കുട്ടിയെ വര്‍ക്കലയിലെ റിസോര്‍ട്ടിലെത്തിച്ച് പീഡനത്തിന് ഇരയാക്കിയതായി വ്യക്തമായത്. പാരിപ്പള്ളിയിലെ സിനിമ തീയറ്ററിലെ ജീവനക്കാരനായ ഇയാൾ പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡനത്തിന് ഇരയാക്കുകയായിരുന്നു.
ഇതേത്തുടര്‍ന്നുളള മനോവിഷമത്താലാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തത്. ചാത്തന്നൂര്‍ എസിപി ഗോപകുമാറിന്‍റെ നിര്‍ദ്ദേശാനുസരണം ചാത്തന്നൂര്‍ ഇൻസ്‌പെക്ടർ ശിവകുമാര്‍ എസ്ഐ ആശ വി രേഖ എന്നിവരുടെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. സഹായത്തിനായി വിളിക്കൂ 1056.
Story Highlights: minor girl committed suicide in Kollam youth arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here