പങ്കെടുക്കുന്നത് നിങ്ങളിലൊരുവനായി, ലീഗ് വിളിച്ചാല്‍ വരാതിരിക്കാനാവില്ല; മുസ്‌ലിം ലീഗ് പ്ലാറ്റിനം ജൂബിലി സമ്മേളനത്തില്‍ സ്റ്റാലിന്‍

മുസ്‌ലിം ലീഗ് വിളിച്ചാല്‍ സമ്മേളനത്തിന് തനിക്ക് വരാതിരിക്കാനാവില്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. ലീഗ് തന്നെ ഇനിയും വിളിച്ചാലും സമ്മേളനങ്ങളില്‍ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ചെന്നൈയില്‍ മുസ്‌ലിം ലീഗ് പ്ലാറ്റിനം ജൂബിലി മഹാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.(MK Stalin iuml platinum jubilee muslims-dravidian politics)
ഞാന്‍ വന്നിരിക്കുന്നത് നിങ്ങളില്‍ ഒരുവനായിട്ടാണ്. നമ്മുടെ സമ്മേളനത്തിനാണ്. ഈ സമ്മേളനത്തിലേക്ക് ക്ഷണിച്ച നേതാക്കള്‍ക്ക് നന്ദി. കലൈഞ്ജറെയും അണ്ണാ അവര്‍കളെയും വളര്‍ത്തിയത് ഇസ്‌ലാമിക സമൂഹമാണ്. ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ വേണ്ടി കേരളത്തില്‍നിന്ന് വന്ന പ്രിയപ്പെട്ട മലയാളികള്‍ക്ക് എന്റെ വണക്കം.
Read Also: മലയാളി നഴ്‌സ് കുവൈത്തില്‍ അന്തരിച്ചു
മതം കൊണ്ട് രാജ്യത്ത് വെറുപ്പ് പടര്‍ത്താന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. 2024 തെരഞ്ഞെടുപ്പ് അവരെ പാഠം പഠിപ്പിക്കും. ഈ തെരഞ്ഞെടുപ്പ് ജയിക്കാന്‍ നാം ഒരുമിച്ച് നില്‍ക്കണം. ഈ ആശയം ഇന്ത്യ മുഴുവന്‍ എത്തിക്കണം.ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ ശക്തിയായി ഖാഇദെ മില്ലത്തിന്റെ കാലം മുതലേ മുസ്ലിംലീഗുണ്ടായിരുന്നു.
ഈ സമ്മേളനം ചില രാഷ്ട്രീയ പ്രമേയങ്ങള്‍ അവതരിപ്പിച്ചത് കേട്ടു. അതില്‍ പറഞ്ഞ കാര്യങ്ങള്‍ ആവുന്നതും ചെയ്യാന്‍ ശ്രമിക്കും. ന്യായമായ ആവശ്യങ്ങളെല്ലാം നിറവേറ്റുമെന്ന് ഞാന്‍ ഈ അവസരത്തില്‍ വാഗ്ദാനം ചെയ്യുകയാണെന്നും സ്റ്റാലിന്‍ പറഞ്ഞു.
Story Highlights: MK Stalin iuml platinum jubilee muslims-dravidian politics
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here