പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക്; ജീവകാരുണ്യപ്രവർത്തകൻ ഹമീദ് കണിച്ചാട്ടിലിന് തൃശൂർ നാട്ടുകൂട്ടം യാത്രയയപ്പ് നൽകി

ഹമീദ് കണിച്ചാട്ടിലിനു തൃശൂർ നാട്ടുകൂട്ടം യാത്രയയപ്പ് നൽകി ഇരുപത്തി ആറ് വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ചു സൗദിയോട് വിടപറയുന്ന ജീവകാരുണ്യ – സാംസ്കാരിക പ്രവർത്തകൻ ഹമീദ് കണിച്ചാട്ടിലിനു തൃശൂർ നാട്ടുകൂട്ടം യാത്രയയപ്പ് നൽകി.(Philanthropist Hameed Kanichatil sent off by Thrissur community)
ഭയപ്പാടിൽ ആളുകൾ പുറത്തിറങ്ങാതെ വീട്ടിൽ കഴിഞ്ഞിരുന്ന കോവിഡ് കാലത്തും ഭക്ഷണക്കിറ്റുകളും മരുന്നുകളും എത്തിച്ചു നൽകി മാതൃകാപരമായ കാരുണ്യ പ്രവർത്തകനായിരുന്നു ഹമീദ് എന്ന് സമ്മേളനം അഭിപ്രായപ്പെട്ടു.
യോഗം സാമൂഹിക പ്രവർത്തകൻ നാസ് വക്കം ഉത്ഘാടനം ചെയ്തു. ജിവ കാരുണ്യ പ്രവർത്തക മഞ്ജു മണിക്കുട്ടൻ മുഖ്യ അഥിതി ആയിരുന്നു പ്രസിഡന്റ് അഡ്വ മുഹമ്മദ് ഇസ്മായിൽ അധ്യക്ഷത വഹിച്ചു. ഒഐസിസി ജനറൽ സെക്രട്ടറി ഇ കെ സലീം ,താജു അയ്യാറിൽ , ഷാനവാസ് , വിജോ വിൻസെന്റ് , ഷാന്റോ ചെറിയാൻ , സാദിഖ് അയ്യാറിൽ , അൻസൺ ആന്റണി , സഗീർ മണിക്കുട്ടൻ എന്നിവർ പ്രസംഗിച്ചു .
സോണി തരകൻ , ഇല്യാസ് കൈപ്പമംഗലം , വിപിൻ ഭാസ്കർ , ജാസിം നാസ്സർ , മുഹമ്മദ് റാഫി , ജിയോ ലൂയിസ് , ഫൈസൽ അബൂബക്കർ എന്നിവർ പങ്കെടുത്തു , നിഖിൽ മുരളി , റഫീഖ് വടക്കാഞ്ചേരി , ശരത് , പാച്ചു ഷെഫീർ ,സെബാസ്റ്റ്യൻ , എന്നിവർ കലാപരിപാടികൾക്ക് നേതൃത്വം നൽകി .
Story Highlights: Philanthropist Hameed Kanichatil sent off by Thrissur community
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here