‘പുഴ അമേരിക്കയിലേക്കൊഴുകാൻ പോകുന്നു’, ഒരു ജനതയുടെ വിയർപ്പ് കൊണ്ട് നിർമ്മിച്ച സിനിമ; സംവിധയകൻ രാമസിംഹൻ അബൂബക്കർ

മലബാര്‍ കലാപത്തിന്‍റെ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രം അമേരിക്കയിൽ റിലീസിന് ഒരുങ്ങുന്നെന്ന് സംവിധയകാൻ രാമസിംഹൻ അബൂബക്കർ. സംവിധായകൻ തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരിക്കുന്നത്.’പുഴ അമേരിക്കയിലേക്കൊഴുകാൻ പോകുന്നു’ എന്നാണ് രാമസിംഹൻ കുറിച്ചത്.(Ramasimhan Aboobeker says puzha muthal puzha vare in usa)
രാമസിംഹൻ അബൂബക്കർ ഫേസ്ബുക്ക് ലൈവിൽ പറഞ്ഞത്
‘പുഴ അമേരിക്കയിലേക്കൊഴുകാൻ പോകുന്നു’, സിനിമ കാണാതെ പോയാൽ നിങ്ങൾക്കാണ് നഷ്ടം. സിനിമ തീയറ്ററിൽ പോയി തന്നെ കാണണം. നാളെ, നാളെ എന്ന് കരുതി മാറ്റി വയ്ക്കരുത്. വ്യക്തിപരമായി അതൃപ്തിയുണ്ടാവാം. ഇത് ഒരു ജനതയുടെ വിയർപ്പ് കൊണ്ട് നിർമ്മിച്ച സിനിമയാണ്.
Read Also: മലയാളി നഴ്‌സ് കുവൈത്തില്‍ അന്തരിച്ചു
ഇന്നലെകളെ മറന്നാൽ നാളെ ഒരു ജനതയ്ക്ക് നിലനിൽപ്പില്ല. പുഴ അതിന്റെ ഭാവത്തിലേക്ക് ഒഴുകേണ്ട സമയമായി. ഇത് പരസ്യത്തിന് വേണ്ടിയുള്ള പോസ്റ്റല്ല. ഒരുപാട് സമ്പാദിക്കണമെന്ന് എനിക്ക് യാതൊരു ആഗ്രഹവുമില്ല. ബാംഗ്ലൂരിലും ഗോവയിലും ഗുജറാത്തിലും ആളുകൾ സ്വയം ഏറ്റെടുത്താണ് വിവിധ തിയറ്ററുകളിൽ ഇറക്കുന്നത്. വൈകിപ്പോയാൽ അവസരം നഷ്ടമാകും. ചങ്ക് പറിച്ച് നൽകിയ ചിത്രം, പൂർവികർക്ക് നന്ദി.
Story Highlights: Ramasimhan Aboobeker says puzha muthal puzha vare in usa
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here