കാട്ടുപന്നി കുറുകേ ചാടിയപ്പോള്‍ പെട്ടെന്ന് ബ്രേക്ക് ചെയ്തു; ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

പാലക്കാട് വടക്കഞ്ചേരി ആയക്കാട് കാട്ടുപന്നി കുറുകെ ചാടിയതിനെത്തുടര്‍ന്ന് ഓട്ടോറിക്ഷ മറഞ്ഞ് ഒരാള്‍ മരിച്ചു. ഓട്ടോ ഡ്രൈവര്‍ അബ്ദുള്‍ ഹക്കീമാണ് മരിച്ചത്. കുട്ടികള്‍ ഉള്‍പ്പെടെ മൂന്ന് യാത്രക്കാര്‍ ഓട്ടോറിക്ഷയിലുണ്ടായിരുന്നു. ഇവര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. (Wild boar jumped across auto overturned and the driver died in Palakkad)
ഇന്നലെ രാത്രി 9.30ഓടെയാണ് സംഭവം നടന്നത്. ആയക്കാട് സ്‌കൂളിന് സമീപത്ത് വച്ചാണ് അപകടമുണ്ടായത്. കാട്ടുപന്നി കുറുകേ ചാടിയപ്പോള്‍ ഓട്ടോ പെട്ടെന്ന് ഡ്രൈവര്‍ ബ്രേക്ക് ചെയ്യുകയും ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിയുകയുമായിരുന്നു.
കൊല്ലങ്കോട് സ്വദേശി വാസന്തി, വാസന്തിയുടെ സഹോദരന്‍ ഹരിദാസിന്റെ മക്കളായ 15 വയസുകാരന്‍ ആദര്‍ശ് രാജ്, പത്ത് വയസുകാരന്‍ ആദിദേവ് എന്നിവര്‍ക്കാണ് പരുക്കേറ്റത്. മൂവരും ചികിത്സയിലാണ്. പ്രദേശത്ത് കാട്ടുപന്നി ശല്യം രൂക്ഷമാണെന്ന് മുന്‍പ് തന്നെ ആരോപണം ഉയര്‍ന്നിരുന്നു.
Story Highlights: Wild boar jumped across auto overturned and the driver died in Palakkad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here