Advertisement

അമിത് ഷാ ഇന്ന് തൃശൂരിൽ; ബിജെപിയുടെ ലോകസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിടും

March 12, 2023
Google News 2 minutes Read
Amit shah visit kerala today

ബിജെപിയുടെ ലോകസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് തൃശൂരിലെത്തും. നെടുമ്പാശ്ശേരിയിൽ ഉച്ചയ്ക്ക് രണ്ടിന് വിമാനമിറങ്ങുന്ന അമിത് ഷാ ഹെലികോപ്റ്ററിൽ തൃശൂർ ശോഭ സിറ്റിയിലെ ഹെലിപാഡിലെത്തും. Amit shah visit kerala today

ശക്തൻതമ്പുരാൻ കൊട്ടാരത്തിൽ ആണ് ആദ്യസന്ദർശനം. ”ആധുനിക തൃശ്ശൂരിനെ പരുവപ്പെടുത്തുകയും കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനം തന്നെ ആക്കി ഉയർത്തുകയും ചെയ്ത ശക്തൻ തമ്പുരാന് പ്രണാമങ്ങൾ അർപ്പിച്ചുകൊണ്ട് ഭാരതത്തിന്റെ ആഭ്യന്തര മന്ത്രി അമിത് ഷാ മാർച്ച്‌ 12ന് അദ്ദേഹത്തിന്റെ കൊട്ടാരം സന്ദർശിക്കുന്നെന്ന്” ഈ സന്ദർശനത്തെ കുറിച്ച് ബിജെപി കേരളയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് അറിയിച്ചു.

Read Also: അമിത്ഷാ മാർച്ച് 12ന് തൃശ്ശൂരിലെത്തും; തേക്കിൻകാട് മൈതാനത്ത് ബിജെപി പൊതു സമ്മേളനത്തെ അഭിസംബോധന ചെയ്യും

ഇതിന് ശേഷം നാലരയോടെ വടക്കുനാഥ ക്ഷേത്രത്തിൽ ദർശനം നടത്തും. അഞ്ച് മണിക്ക് തേക്കിൻകാട് മൈതാനിയിൽ നടക്കുന്ന ബിജെപിയുടെ ജനശക്തി റാലിയെ അഭിസംബോധന ചെയ്ത സംസാരിക്കും. കേരളത്തിൻറെ ചുമതലയുള്ള പ്രകാശ് ജാവ്ദേക്കർ എംപി, സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ, എം. ടി രമേഷ് തുടങ്ങിയ നേതാക്കൾ പൊതുസമ്മേളനത്തിൽ പങ്കെടുക്കും.തൃശൂർ പാർലിമെന്റ് മണ്ഡലത്തിലെ ബിജെപി നേതൃയോഗത്തിലും അമിത് ഷാ സംബന്ധിക്കുന്നുണ്ട്. യോഗ്യത്തിന് ശേഷം ഇന്ന് വൈകീട്ട് തന്നെ നെടുമ്പാശ്ശേരിയിൽ നിന്ന് ഡൽഹിക്ക് മടങ്ങും.

Story Highlights: Amit shah visit kerala today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here