Advertisement

എമർജൻസി ലൈറ്റിനുള്ളിൽ ഒളിപ്പിച്ചത് അരക്കോടിയുടെ സ്വർണം; പാലക്കാട്‌ സ്വദേശി പിടിയിൽ

March 12, 2023
Google News 2 minutes Read
gold inside the emergency light Accused in custody

കരിപ്പൂരിൽ അരക്കോടിയുടെ സ്വർണ്ണം കസ്റ്റംസ്‌ പിടികൂടി. എമർജൻസി ലൈറ്റിനുള്ളിൽ വെച്ച് കടത്തുവാൻ ശ്രമിച്ച 902 ഗ്രാം സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്. റിയാദിൽ നിന്നും ബഹ്‌റൈൻ വഴി വന്ന പാലക്കാട്‌ കൊടുന്തിരപുള്ളി സ്വദേശി ജബ്ബാർ അബ്ദുൽ റമീസിൽ നിന്നാണ് സ്വർണം പിടികൂടിയത്. എമർജൻസി ലൈറ്റ് മറ്റൊരു വ്യക്തി തന്ന് വിട്ടതാണെന്നാണ് പ്രതിയുടെ വാദം. സംഭവത്തിൽ കസ്റ്റംസ്‌ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ( gold inside the emergency light Accused in custody ).

Read Also: കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട; ശരീരത്തിനുള്ളിൽ ഒളിപ്പിച്ചത് ഒരു കിലോഗ്രാം സ്വർണം

ഇന്നലെയും നെടുമ്പാശേരിയില്‍ വൻ സ്വര്‍ണ്ണവേട്ട നടന്നിരുന്നു. ബെൽറ്റിന്റെ രൂപത്തിലും കാപ്സ്യൂൾ രൂപത്തിലുമായി കടത്താൻ ശ്രമിച്ച 21 ലക്ഷം രൂപയുടെ സ്വർണമാണ് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ കസ്റ്റംസ് പിടികൂടിയത്. ഷാർജയിൽ നിന്നും വന്ന വളാഞ്ചേരി സ്വദേശി നാസറാണ് 224 ഗ്രാം സ്വർണം ബെൽറ്റിന്റെ രൂപത്തിലാക്കി ഒളിപ്പിച്ചത് കടത്താൻ ശ്രമിച്ചത്. 265 ഗ്രാമിന്റെ സ്വർണം കാപ്സ്യൂൾ രൂപത്തിലാക്കി മലദ്വാരത്തിലും ഒളിപ്പിച്ചിരുന്നു.

മൂന്ന് ദിവസം മുമ്പും നെടുമ്പാശേരിയിൽ അനധികൃതമായി സ്വർണം കടത്താൻ ശ്രമിച്ച എയർ ഇന്ത്യ ജീവനക്കാരനെ കസ്റ്റംസ് പ്രിവന്റീവ് കമീഷണറേറ്റ് വിഭാഗം പിടികൂടിയിരുന്നു. ബഹ്‌റൈൻ – കോഴിക്കോട് – കൊച്ചി വിമാനത്തിലെ ക്യാബിൻ ക്രൂ ജീവനക്കാരൻ വയനാട് സ്വദേശി ഷാഫിയാണ് അന്ന് അറസ്‌റ്റിലായത്.

Story Highlights: gold inside the emergency light Accused in custody

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here