ആർത്തവകാലത്ത് അമിത വേദനയുണ്ടോ ? കാരണം വിശദീകരിച്ച് വിദഗ്ധർ

ആർത്തവകാലത്ത് ഒട്ടുമിക്ക സ്ത്രീകൾക്കും പല ശാരീരിക അസ്വാസ്ഥ്യങ്ങളും ഉണ്ടാകാറുണ്ട്. തലവേദന, അമിത ക്ഷീണം ഇങ്ങനെ പലർക്കും പലതാണ്. ചിലർക്കാകട്ടെ അസഹ്യമായ വയറ് വേദനയായിരിക്കും. ദൈനംദിന ജീവിതത്തെ വരെ ബാധിക്കുന്ന ഇത്തരം വേദനകൾക്ക് ഒരു പരിധി വരെ തടയിടാൻ ആർത്തവത്തിന് മുൻപേയുള്ള ഭക്ഷണക്രമം ശ്രദ്ധിച്ചാൽ മതിയെന്നാണ് ന്യൂട്രീഷണിസ്റ്റ് മമി അഗർവാൾ പറയുന്നത്. ( reduce period cramps )
ആദ്യം എന്ത് കൊണ്ടാണ് ശരീരത്തിൽ വേദനയുണ്ടാകുന്നത് എന്ന് നോക്കാം. ആർത്തവ സമയക്ക് ഗർഭാശയത്തിലെ എൻഡോമെട്രിയൽ സെൽസ് പൊഴിഞ്ഞ് തുടങ്ങും. ഒപ്പം ഇൻഫ്ളമേറ്ററി പ്രോസ്റ്റാഗ്ലാൻഡിൻസ് പുറപ്പെടിവിക്കുകയും ചെയ്യും. ഈ രാസപ്രവർത്തനം ഗർഭാശയത്തിലെ രക്തധമനികളെ ചുരുക്കകയും പേശി ചുരുങ്ങുന്നതിന് കാരണമാവുകയും ചെയ്യും. ഇതാണ് വയറ് വേദനയ്ക്ക് കാരണം. ഈ സമയത്തുള്ള ഈസ്ട്രജൻ ഹോർമോണിനും വയറ് വേദനയിൽ പങ്കുണ്ട്. ശരീരത്തിൽ ഈസ്ട്രജൻ ലെവൽ അധികമാണെങ്കിൽ ഗർഭാശയത്തിലെ ലൈനിംഗിന് കട്ടി കൂടുകയും ഇത് പൊഴിയുമ്പോൾ കൂടുതൽ അളവിൽ പ്രോസ്റ്റാഗ്ലാൻഡിസ് പുറപ്പെടുവിക്കുകയും ചെയ്യും. ഇതാണ് അമിത വേദനയ്ക്ക് കാരണം.
എന്ത് കഴിക്കണം ?
ഈസ്ട്രജൻ ലെവലിനെ വരുതിയിലാക്കിയാൽ മരണവേദനയ്ക്ക് അൽപം ആശ്വാസം ലഭിക്കും. ന്യൂട്രീഷണിസ്റ്റ് മമി അഗർവാളും, മറ്റ് ചില പഠനങ്ങളും ഇത് അംഗീകരിക്കുന്നു. കൊഴുപ്പ് കുറഞ്ഞ ഭക്ഷ്യ വസ്തുക്കൾ, ഫൈബർ കൂടുതലടങ്ങിയ ഭക്ഷണപദാർഥങ്ങൾ എന്നിവ ഈസ്ട്രജൻ ലെവലിനെ താഴ്ത്തും.
Read Also: മാതൃകയായി കേരളം, എല്ലാ സർവ്വകലാശാലകളിലും ആർത്തവാവധിയും പ്രസവാവധിയും അനുവദിച്ചു
ഈ സമയത്ത് ബ്രൗൺ റൈസ്, ഓട്ട്സ്, ബ്രോക്കളി, ചാര, കാരറ്റ്, മധുരക്കിഴങ്ങ്, ബീൻസ്, പീസ്, ആപ്പിൾ, മാങ്ങ, ഓറഞ്ച് പോലുള്ളവ ആഹാരത്തിൽ കൂടുതലായ ഉൾപ്പെടുത്താം. മീൻ, ഇറച്ചി, മുട്ട, പാലും പാൽ ഉത്പന്നങ്ങളും, വൈറ്റ് ബ്രെഡ്, എണ്ണ, ചീസ്, ഫ്രഞ്ച് ഫ്രൈസ്, ഉരുളക്കിഴങ്ങ് എന്ന ഈസ്ട്രജൻ ലെവൽ കൂട്ടും.
അസഹ്യമായാൽ വൈദ്യസഹായം തേടണം
ഈസ്ട്രജൻ ഹോർമോൺ സ്ത്രീകൾക്ക് അത്യാവശ്യമാണെങ്കിലും ആർത്തവ സമയത്ത് അവയുടെ അളവ് കൂടാതെ ഇരിക്കാൻ ശ്രദ്ധിക്കുകയാണ് വേണ്ടതെന്ന് പ്രത്യേകം ഓർക്കണം. അസഹ്യമായതും, ഒന്നിൽ കൂടുതൽ ദിവസങ്ങൾ നീണ്ട് നിൽക്കുന്നതുമായ വേദനയുള്ളവർ തീർച്ചയായും വൈദ്യസഹായം തേടണം. ഒരുപക്ഷേ മറ്റെന്തെങ്കിലും രോഗത്തിന്റെ ലക്ഷണമായിരിക്കാം അത്.
Story Highlights: reduce period cramps, menstrual pain , menses , period pain
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here