വീണ്ടും അരിക്കൊമ്പന്റെ ആക്രമണം; പിടിക്കാൻ പ്രത്യേക സംഘം

ഇടുക്കിയിൽ ഭീതി പടർത്തുന്ന ഒറ്റയാന്‍ അരിക്കൊമ്പനെ പിടിക്കാൻ പ്രത്യേക സംഘം. നാല് കുങ്കിയാനകളും 26 വനം വകുപ്പ് ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്ന 30 അംഗ സംഘം വയനാട്ടിൽ നിന്ന് ഇടുക്കിയില്‍ എത്തുമെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ. ഈ മാസം 16ന് ശേഷമാണ് സംഘമെത്തുക. അതേസമയം ശാന്തൻപാറ പഞ്ചായത്തിലെ പന്നിയാർ എസ്റ്റേറ്റിൽ വീണ്ടും അരിക്കൊമ്പന്റെ ആക്രമണമുണ്ടായി.
ഇന്നലെ രാത്രി പത്തുമണിയ്ക്ക് അരിക്കൊമ്പൻ എസ്റ്റേറ്റിലെ ലേബർ ക്യാന്റീൻ ചുമര് ഇടിച്ചുതകർത്തു. ക്യാന്റീൻ നടത്തിപ്പുകാരൻ എഡ്വിൻ രക്ഷപെട്ടത് തലനാരിഴയ്ക്കായിരുന്നു. ശബ്‌ദം കേട്ട് പുറത്തിറങ്ങിയ എഡ്വിനെ കുറെ ദൂരം ആന ഓടിച്ചു. സമീപത്തുള്ള ലയത്തിലേയ്ക്ക് ഇയാൾ ഓടിക്കയറി. പിന്നാലെ ബഹളം കേട്ട് എത്തിയ തൊഴിലാളികൾ ശബ്‌ദം ഉണ്ടാക്കി ആനയെ തുരത്തുകയായിരുന്നു.
Story Highlights: Special team to catch Arikomban
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here