ബ്രഹ്മപുരം തീപിടുത്തം; കൊച്ചിയിലും സമീപപഞ്ചായത്തുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മൂന്ന് ദിവസം അവധി

കൊച്ചിയിലും സമീപപഞ്ചായത്തുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മൂന്ന് ദിവസത്തെ അവധി. പ്രൊഫഷണൽ കോളജ് ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അടുത്ത മൂന്ന് ദിവസത്തേക്ക് അവധി പ്രഖ്യാപിച്ചത്. വടവുകോട്-പുത്തൻകുരിശ്, കിഴക്കമ്പലം, കുന്നത്തുനാട്, തൃക്കാക്കര, തൃപ്പൂണിത്തുറ, കളമശേരി, മരട്, കൊച്ചി കോർപറേഷൻ എന്നിവിടങ്ങളിലാണ് അവധി. എസ്എസ്എൽസി, പ്ലസ്ടു പരീക്ഷ ഉൾപ്പെടെ പൊതുപരീക്ഷകൾക്ക് മാറ്റമില്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചു.(Three days off for schools in kochi brahmapuram fire plant)
ബ്രഹ്മപുരത്തെ തീ 95ശതമാനം അണച്ചു എന്നാണ് ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ് അറിയിച്ചിരിക്കുന്നത്.റീജിയണൽ ഫയർ ഓഫീസർ സുജിത്തിന്റെ നേതൃത്വത്തിൽ മുന്നൂറിലധികം ആളുകൾ പ്രവർത്തിക്കുന്നുണ്ട്. അഞ്ച് സ്ഥലങ്ങളിലെ ടീ പൂർണമായും അണച്ചു. രണ്ടെണ്ണത്തിലെ തീ അണച്ചെങ്കിലും ഒറ്റപ്പെട്ടയിടങ്ങിൽ തീനാളങ്ങൾ വീണ്ടും ഉയരുന്നുണ്ട്.
Read Also: ബ്രഹ്മപുരത്തെ തീ 95% അണച്ചു എന്ന് എറണാകുളം ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ്
മാലിന്യങ്ങൾ അടുക്കായി കിടക്കുന്ന, മീഥൈൻ വാതകം ഉയരുന്ന സ്ഥലങ്ങളിൽ ഒറ്റപ്പെട്ട തീ നാളങ്ങൾ ഉണ്ടാകും. ഫയർ ഫോഴ്സ് ഓഫീസറുമായ ചർച്ച ചെയ്തതിൽ നാളത്തോടെ പുക പൂർണമായും ശമിപ്പിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ ദിവസങ്ങളിലായി അന്തരീക്ഷത്തിലെ PM2, PM10 എന്നിവയുടെ അളവ് ഗണ്യമായി കുറഞ്ഞെന്നും കളക്ടർ അറിയിച്ചു.
Story Highlights: Three days off for schools in kochi brahmapuram fire plant
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here