Advertisement

തീപിടുത്തത്തിന്റെ ഉത്തരവാദിത്തം കോർപ്പറേഷന്, സബ് കോൺട്രാക്ട് നൽകിയെന്ന ആരോപണം തെറ്റ്; ബ്രഹ്മപുരം കരാറുകാരൻ 24-നോട്

March 13, 2023
1 minute Read
rajkumar

കൊച്ചി കോർപ്പറേഷന്റെ കത്തുകൾ വ്യാജമെന്ന് ബ്രഹ്മപുരം കരാറുകാരനും സോന്റയുടെ എം ഡിയുമായ രാജ്കുമാർ. കൊച്ചി കോർപറേഷനെതിരെ കോടതിയെ സമീപിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും പരാതി നൽകും. കത്തുകൾ ഇപ്പോൾ കെട്ടിച്ചമച്ചതാണ്, പുറത്തുവന്നത് വ്യാജരേഖകൾ. കത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും കത്ത് പരിശോധിക്കപ്പെടണമെന്നും രാജ്മുകാർ ട്വന്റിഫോറിനോട് പറഞ്ഞു.

തീപിടുത്തത്തിന്റെ ഉത്തരവാദിത്തം കോർപ്പറേഷന് മാത്രമാണ്. ബ്രഹ്മപുരത്തെ തീ അണയ്ക്കാനുള്ള ഉത്തരവാദിത്തം കോർപ്പറേഷനുണ്ട്. അഗ്നിശമന സംവിധാനങ്ങൾ ഉറപ്പുവരുത്തേണ്ടിയിരുന്നത് കോർപ്പറേഷനാണ്. തീപിടുത്തം ഉണ്ടായാൽ നഷ്ടം കമ്പനിക്കാണ്. തീ അണയ്ക്കുന്നതിന് കമ്പനിക്ക് ഉത്തരവാദിത്തമില്ല. തീപിടിക്കാൻ കാരണം ജൈവ മാലിന്യങ്ങളിൽ നിന്നുള്ള രാസവസ്തുക്കളാണ്.

Read Also: ബ്രഹ്മപുരം തീപിടുത്തത്തിൽ വിദഗ്ധോപദേശം തേടും; ഫയർഫോഴ്സിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി

40 ഏക്കറിൽ മാലിന്യങ്ങൾ സംസ്കരിക്കാൻ മാത്രമാണ് കരാർ. സബ് കോൺട്രാക്ട് നൽകിയെന്ന ആരോപണം തെറ്റാണ്. 32 ശതമാനം ബയോമൈനിങ് പൂർത്തിയാക്കി. സേലം, തിരുനൽവേലി, എന്നിവിടങ്ങളിൽ ബയോമൈനിങ് ചെയ്ത പരിചയമുണ്ടെന്ന് അദ്ദേഹം ട്വന്റി ഫോറിനോട് പറഞ്ഞു.

കൊല്ലത്തെ പദ്ധതിയിൽ നിന്ന് പിന്മാറിയത് സ്വമേധയാ. കണ്ണൂരിൽ കരാറിലുള്ളതിനേക്കാൾ ഇരട്ടി മാലിന്യം വന്നു. കൂടുതൽ തുക ആവശ്യപ്പെട്ടപ്പോൾ കോർപ്പറേഷൻ കരാറുകാരനെ മാറ്റുകയായിരുന്നു. സോന്റയേ ലക്ഷ്യം വയ്ക്കുന്നത് താൻ രാഷ്ട്രീയ നേതാവിന്റെ മരുമകൻ ആയതിനാൽ. ആരോപണങ്ങൾ എല്ലാം ഒരേ ഉറവിടത്തിൽ നിന്നെന്ന് രാജ്‌കുമാർ വിശദീകരിച്ചു.

Story Highlights: Brahmapuram contractor rajkumar’s exclusive interview

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top