ഷീ ജിൻപിംഗിന് ആശംസയുമായി മുഖ്യമന്ത്രി പിണറായി വിജയൻ

ചൈനീസ് പ്രസിഡന്റായി മൂന്നാം തവണയും അധികാരത്തിലേറിയ ഷീ ജിൻപിംഗിന് ആശംസ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ( cm pinarayi vijayan wishes xi jinping )
‘റിപ്പബ്ലിക് ഓഫ് ചൈനയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് ഷീ ജിൻപിംഗിന് വിപ്ലവാഭിവാദ്യങ്ങൾ. ആഗോള രാഷ്ട്രീയത്തിൽ പ്രധാന ശബ്ദമാകാൻ ചൈനയ്ക്ക് കഴിഞ്ഞത് പ്രശംസനീയമാണ്. ചൈനയിൽ അഭിവൃദ്ധിയുണ്ടാകാൻ നടത്തുന്ന നിരന്തരമായ ശ്രമങ്ങൾക്ക് ആശംസ’- പിണറായി വിജയൻ കുറിച്ചു.
Read Also: ‘ചൈനയിലെ ജനങ്ങൾക്ക് പരമശിവന്റെ അനുഗ്രഹമുണ്ടാകട്ടെ’; ഷീ ജിൻ പിംഗിന് ആശംസ നേർന്ന് കൈലാസ രാജ്യവും
Revolutionary greetings to President Xi Jinping on his re-election as the President of the People's Republic of China. It is truly commendable that China has emerged as a prominent voice in global politics. Best wishes for the continued efforts to achieve a more prosperous China.
— Pinarayi Vijayan (@pinarayivijayan) March 12, 2023
ട്വീറ്റിന് താഴെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്. ബ്രഹ്‌മപുരം മാലിന്യ പ്ലാന്റ് വിഷയത്തിൽ മുഖ്യമന്ത്രി പ്രതികരിക്കാത്തത് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം.
Story Highlights: cm pinarayi vijayan wishes xi jinping
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here