Advertisement

മദ്യപാനത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു

March 13, 2023
1 minute Read
Drunken man's death in idukki

മേലുകാവ് നീലൂരിന് സമീപം മദ്യപാനത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. ഇടുക്കി മുട്ടം സ്വദേശി മഞ്ഞംപാറയില്‍ വീട്ടില്‍ കുഞ്ഞുമോന്‍ ആണ് മരിച്ചത്. കേസിൽ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

നീലൂര്‍ പുതിയാട്ടുപാറയിലുള്ള സുഹൃത്ത് സുനിലിന്റെ വീട്ടിലിരുന്നാണ് കുഞ്ഞുമോനും സുഹൃത്തുക്കളും മദ്യപിച്ചത്. നാല് പേര്‍ ഉണ്ടായിരുന്നു. ഇതിനിടെയുണ്ടായ വാക്ക് തര്‍ക്കം സംഘർഷത്തിൽ കലാശിച്ചു.

സംഘർഷത്തിനിടയിൽ നിലത്ത് വീണ കുഞ്ഞുമോന്റെ ബോധം നഷ്ടപ്പെട്ടു. നിലത്തുകിടന്ന ഇയാളെ മദ്യലഹരിയിലെന്ന് കരുതി ആരും തിരിഞ്ഞുനോക്കിയില്ല. പിന്നീട് മകനെത്തിയാണ് കുഞ്ഞുമോനെ ആശുപത്രിയിലെത്തിച്ചത്.

Read Also: പൊലീസ് ജീപ്പില്‍ നിന്ന് എടുത്തുചാടി തലയടിച്ച് വീണു; പ്രതി മരിച്ചു

ആദ്യം തൊടുപുഴ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നിട് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഇന്നു രാവിലെ ഒരു മണിയോടെ മരിച്ചു. ഇയാള്‍ക്കൊപ്പം മദ്യപിച്ചവരെ മേലുകാവ് പോലീസ് കസ്റ്റഡിയിലെടുത്തതായാണ് വിവരം. പോസ്റ്റ്‌ മോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂ.

Story Highlights: Drunken man’s death in Idukki

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top