Advertisement

നൂറ്റാണ്ടുകൾ പഴക്കമുള്ള നാണയങ്ങളും ആഭരണശേഖരവും കണ്ടെത്തി

March 13, 2023
Google News 1 minute Read
Old coins found during construction

ഉത്തർ പ്രദേശിലെ ജലൗനിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള നാണയങ്ങളും വെള്ളി ആഭരണങ്ങളും കണ്ടെത്തി. വീട് പണിക്കിടെയാണ് 1862 -ന് മുമ്പുള്ള നാണയങ്ങളുടെ വലിയ ശേഖരവും വെള്ളി ആഭരണങ്ങളും ലഭിച്ചത്. വലിയ ഇരുമ്പ് പെട്ടിക്കുള്ളിൽ നിറച്ച് മണ്ണിൽ കുഴിച്ചിട്ട നിലയിലാണ് ഇവ കണ്ടെത്തിയത്. കോട്വാലി ജലൗനിലെ വ്യാസ് പുര ഗ്രാമത്തിലാണ് സംഭവം. വീട് പണിയ്ക്കായി മണ്ണ് നീക്കം ചെയ്യുന്നതിനിടയിൽ ഇരുമ്പ് പെട്ടി പുറത്ത് വന്നത്. ( Old coins found during construction )

തൊഴിലാളികളാണ് ആദ്യം പെട്ടി കണ്ടത്. എന്നാൽ ആശങ്ക മൂലം ആരും പെട്ടി തുറന്നുനോക്കാൻ തയ്യാറായില്ല. ഒടുവിൽ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ഒറായിയിലെ ഡെപ്യൂട്ടി ജില്ലാ മജിസ്‌ട്രേറ്റ് രാജേഷ് സിംഗിന്റെ സാന്നിധ്യത്തിൽ പെട്ടി തുറന്ന് നോക്കിയപ്പോഴാണ് എല്ലാവരും അമ്പരന്നു പോയത്. അതിപുരാതന നാണയങ്ങളും വെള്ളി ആഭരണങ്ങളുമടങ്ങുന്ന ഒരു വലിയ ശേഖരമാണ് പെട്ടിക്കുള്ളിൽ നിന്ന് കണ്ടെത്തിയത്.

തുടർന്ന് പുരാവസ്തു ഗവേഷണ വിഭാഗത്തെ വിവരം അറിയിക്കുകയും ഉദ്യോഗസ്ഥർ എത്തി പരിശോധന നടത്തുകയും ചെയ്തു. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ പരിശോധനയിലാണ് നാണയങ്ങൾ 1862 ന് മുമ്പുള്ളതാണെന്ന് കണ്ടെത്തിയത്. പരിശോധനകൾക്ക് ശേഷം കണ്ടെത്തിയ നാണയ ശേഖരവും ആഭരണങ്ങളും ഡെപ്യൂട്ടി ജില്ലാ മജിസ്‌ട്രേറ്റ് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയ്ക്ക് കൈമാറി.

Story Highlights :

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here