‘നാട്ടു നാട്ടു’ നേടുമോ? ഓസ്‌കാര്‍ പ്രഖ്യാപന ചടങ്ങുകള്‍ ലോസ് ഏഞ്ചല്‍സില്‍ ആരംഭിച്ചു

95-ാം ഓസ്‌കാര്‍ പ്രഖ്യാപനം ആരംഭിച്ചു. ലോസ് ഏഞ്ചല്‍സിലെ ഡോള്‍ബി തിയറ്ററിലാണ് അക്കാദമി അവാര്‍ഡ് വിതരണം നടക്കുന്നത്. പ്രശസ്ത ടെലിവിഷന്‍ അവതാരകന്‍ ജിമ്മി കിമ്മലാണ് ചടങ്ങുകളുടെ അവതാരകന്‍. ഇരുപത്തിമൂന്ന് വിഭാഗങ്ങളിലെ ഓസ്‌കാര്‍ അവാര്‍ഡുകളാണ് പ്രഖ്യാപിക്കുക. ( Oscars 2023 LIVE UPDATES)
മൂന്ന് വിഭാഗങ്ങളിലാണ് ഇന്ത്യ മത്സരിക്കുന്നത്. മികച്ച ഒറിജിനല്‍ ഗാന വിഭാഗത്തില്‍ ആര്‍ആര്‍ആറിലെ നാട്ടു നാട്ടു എന്ന ഗാനം ഉള്‍പ്പെട്ടത് ഇന്ത്യക്കാരുടെ പ്രതീക്ഷ വാനോളം ഉയര്‍ത്തുന്നുണ്ട്. മികച്ച ഡോക്യുമെന്ററി ഫീച്ചര്‍ അവാര്‍ഡിനായി ഓള്‍ ദാറ്റ് ബ്രീത്ത് മത്സരിക്കുന്നു, മികച്ച ഡോക്യുമെന്ററി ഷോര്‍ട്ട് സബ്ജക്ട് വിഭാഗത്തില്‍ ദ എലിഫന്റ് വിസ്പറേഴ്‌സ് മത്സരിക്കുന്നു.
ജിമ്മി കിമ്മല്‍ പ്രധാന അവതാരകനായ ചടങ്ങില്‍ ദീപിക പദുക്കോണ്‍, ഡ്വെയ്ന്‍ ജോണ്‍സണ്‍, എമിലി ബ്ലണ്ട്, മൈക്കല്‍ ബി ജോര്‍ദാന്‍, ജോനാഥന്‍ മേജേഴ്‌സ്, റിസ് അഹമ്മദ് തുടങ്ങിയ മറ്റ് അവതാരകരുമുണ്ട്.
Story Highlights: Oscars 2023 LIVE UPDATES
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here