Advertisement

സംസ്ഥാനത്ത് വീണ്ടും ചൂട് കൂടുന്നു

March 13, 2023
Google News 2 minutes Read
temperature rises again in kerala

സംസ്ഥാനത്ത് വീണ്ടും ചൂട് കൂടുന്നു. തുടർച്ചയായി നാലാം ദിവസവും കോട്ടയത്താണ് ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തിയത്. 38 ഡിഗ്രി സെൽഷ്യസാണ് കോട്ടയത്തെ ചൂട്. ( temperature rises again in kerala )

സാധാരണയെക്കാൾ 3.2 ത്ഥര കൂടുതൽ ചൂടാണ് അനുഭവപ്പെടുന്നത്. പുനലൂർ 37.5 ഡിഗ്രി സെൽഷ്യസും വെള്ളാനിക്കര 37.3 ഡിഗ്രി സെൽഷ്യസും ചൂട് രേഖപ്പെടുത്തി. ദുരന്തനിവാരണ അതോറിറ്റിയും ആരോഗ്യ വകുപ്പും നൽകിയിരിക്കുന്ന വേനൽ കാല ജാഗ്രത നിർദേശങ്ങൾ പൊതുജനങ്ങൾ പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.

അടുത്ത 4 ദിവസം സംസ്ഥാനത്ത് നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് നൽകിയിരിക്കുന്ന മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഇന്ന് നേരിയ മഴയ്ക്ക് സാധ്യത പ്രവചിക്കുന്നു.

Story Highlights: temperature rises again in kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here