Advertisement

ഭോപ്പാൽ വാതക ദുരന്തം: ഇരകൾക്കുള്ള നഷ്ടപരിഹാരം വർധിപ്പിക്കണമെന്ന ഹർജിയിൽ വിധി ഇന്ന്

March 14, 2023
2 minutes Read
Bhopal Gas Tragedy: Verdict Today On Petition For Additional Funds

1984-ലെ ഭോപ്പാൽ വാതകദുരന്തത്തിന്റെ ഇരകൾക്കുള്ള നഷ്ടപരിഹാരം വർധിപ്പിക്കണമെന്ന കേന്ദ്രത്തിന്റെ തിരുത്തൽ ഹർജിയിൽ സുപ്രീം കോടതി ഇന്ന് വിധി പറയും. ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധി പ്രസ്താവിക്കുക. യൂണിയൻ കാർബൈഡ് കോർപ്പറേഷന്റെ പിൻഗാമി കമ്പനികളിൽ നിന്ന് 7,844 കോടി രൂപ അധിക നഷ്ടപരിഹാരമായി നൽകണമെന്നാണ് കേന്ദ്രസർക്കാർ ഹർജിയിൽ ആവശ്യപ്പെടുന്നത്.

മൂവായിരത്തിലധികം പേരുടെ ജീവനെടുക്കുകയും പരിസ്ഥിതിക്ക് നാശം വരുത്തുകയും ചെയ്ത ദുരന്തത്തിന്റെ ഇരകൾക്ക്, ഡൗ കെമിക്കൽസിൽ നിന്ന് 7,844 കോടി രൂപയുടെ അധിക നഷ്ടപരിഹാരമാണ് കേന്ദ്രം ആവശ്യപ്പെടുന്നത്. 1989ലെ കരാറിന് പുറമെ ഇരകൾക്ക് അധിക പണം നൽകില്ലെന്ന് യൂണിയൻ കാർബൈഡ് കോർപ്പറേഷൻ കോടതിയെ അറിയിച്ചു. ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് അഭയ് എസ് ഓക്ക, ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് ജെ കെ മഹേശ്വർ എന്നിവരടങ്ങിയ ബെഞ്ച് ജനുവരി 12 ന് കേന്ദ്രസർക്കാരിന്റെ തിരുത്തൽ ഹർജിയിൽ വിധി പറയുന്നത് മാറ്റി വെച്ചിരുന്നു.

Story Highlights: Bhopal Gas Tragedy: Verdict Today On Petition For Additional Funds

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top