സിപിഐ സംസ്ഥാന കൗണ്‍സിലിന് ഇന്ന് തുടക്കം; ബ്രഹ്‌മപുരം തീപിടുത്തം ചര്‍ച്ചയാകും

രണ്ട് ദിവസത്തെ സിപിഐ സംസ്ഥാന കൗണ്‍സില്‍ യോഗത്തിന് ഇന്ന് തിരുവനന്തപുരത്ത് തുടക്കം. ബ്രഹ്‌മപുരം വിഷയത്തില്‍ നിഷ്പക്ഷ അന്വേഷണം വേണമെന്ന് സംസ്ഥാന എക്‌സിക്യുട്ടിവില്‍ ഉയര്‍ന്ന ആവശ്യം സംസ്ഥാന കൗണ്‍സിലിലും ചര്‍ച്ചയാകും.( CPI State Council begins today )
ഇന്നലെ ചേര്‍ന്ന സിപിഐ സംസ്ഥാന നിര്‍വാഹ സമിതി യോഗത്തിലാണ് ബ്രഹ്‌മപുരം തീപിടുത്തത്തില്‍ നിഷ്പക്ഷ അന്വേഷണം വേണമെന്ന ആവശ്യം ഉയര്‍ന്നത്. മുല്ലക്കര രത്‌നാകരനാണ് അന്വേഷണം ആവശ്യപ്പെട്ടത്. ബ്രഹ്‌മപുരം ദുരന്തം കേരളത്തിന്റെ നന്ദിഗ്രാമെന്ന് മുതിര്‍ന്ന നേതാവ് മുല്ലക്കര രത്‌നാകരന്‍ യോഗത്തില്‍ വിമര്‍ശിച്ചു.
Read Also:ബ്രഹ്‌മപുരം തീപിടുത്തം വീണ്ടും നിയമസഭയില്‍ ഉന്നയിക്കാന്‍ പ്രതിപക്ഷം
നിയമസഭാ സമ്മേളനം നടക്കുന്നതിനാല്‍ ചര്‍ച്ച വേണ്ടെന്ന നിലപാടാണ് കാനം രാജേന്ദ്രന്‍ സ്വീകരിച്ചത്. ബ്രഹ്‌മപുരം അഗ്‌നിബാധയില്‍ അട്ടിമറി സാധ്യതകള്‍ സര്‍ക്കാര്‍ തള്ളുമ്പോള്‍ ആണ് എല്‍ഡിഎഫിലെ രണ്ടാമത്തെ വലിയ കക്ഷി ഭിന്ന നിലപാട് സ്വീകരിക്കുന്നത് എന്നതാണ് ശ്രദ്ധേയം.
Story Highlights: CPI State Council begins today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here