Advertisement

വീണ്ടും കൂട്ട പിരിച്ചുവിടൽ: 10,000 ജീവനക്കാരെ കൂടി മെറ്റ പുറത്താക്കി

March 14, 2023
1 minute Read
Meta

ഫേസ്ബുക്കിന്റെ മാതൃ കമ്പനിയായ മെറ്റയിൽ വീണ്ടും കൂട്ടപിരിച്ചുവിടൽ. ഇത്തവണ 10,000 തൊഴിലാളികളെ പിരിച്ചുവിടാനാണ് കമ്പനി ആലോചിക്കുന്നത്. മെറ്റ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. നാല് മാസം മുമ്പ് ഏകദേശം 11,000 ജീവനക്കാരെ കമ്പനി പിരിച്ചുവിട്ടിരുന്നു.

മെറ്റ ഒരു ബ്ലോഗ് പോസ്റ്റിലൂടെയാണ് പിരിച്ചുവിടലിനെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടത്. വരും മാസങ്ങളിൽ 5,000 ഓപ്പൺ റോളുകൾ ഒഴിവാക്കുമെന്നും സിഇഒ മാർക്ക് സക്കർബർഗ് വെളിപ്പെടുത്തി. വളരെ ബുദ്ധിമുട്ടുള്ള തീരുമാനമാണ് എടുത്തിരിക്കുന്നതെന്നും സക്കർബർഗ് പറഞ്ഞു. ടെക് ഗ്രൂപ്പിലെ പിരിച്ചുവിടൽ പ്രക്രിയ ഏപ്രിലിൽ പൂർത്തിയാകുമെന്നും, മെയ് അവസാനത്തോടെ ഇത് ബിസിനസ് ഗ്രൂപ്പുകളെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മെറ്റയ്ക്ക് സാമ്പത്തിക പ്രശ്‌നങ്ങളുണ്ടെന്നും ബിസിനസ് മെച്ചപ്പെടുത്തുന്നതിനും മികച്ച ഫലങ്ങൾ നേടുന്നതിനും റിസോഴ്‌സ് കാര്യക്ഷമമായി ഉപയോഗിക്കാനാണ് കമ്പനി പദ്ധതിയിടുന്നതെന്നും ഔദ്യോഗിക ഇമെയിലിൽ സക്കർബർഗ് അറിയിച്ചു.

Story Highlights: Meta fires another 10,000 employees

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top