ഇൻസ്റ്റഗ്രാമിൽ അപ്രതീക്ഷിത വയലൻസ് റീലുകൾ; മാപ്പ് പറഞ്ഞ് മെറ്റ

ഇൻസ്റ്റഗ്രാമിൽ കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി വയലൻസ് നിറഞ്ഞ റീൽസുകൾ പ്രത്യക്ഷപ്പെട്ടത് ഉപയോക്താക്കളെ ഞെട്ടിച്ചു. ലോകമെമ്പാടുമുള്ള നിരവധി ഉപയോക്താക്കൾ അവരുടെ റീൽസ് ഫീഡുകളിൽ അക്രമവും ഭീതിയും ഉളവാക്കുന്ന വീഡിയോകൾ കണ്ടതായി റിപ്പോർട്ട് ചെയ്തു. സെൻസിറ്റീവ് കണ്ടന്റ് ഫിൽറ്റർ ഓൺ ചെയ്തിട്ടും ഇത്തരം വീഡിയോകൾ പ്രത്യക്ഷപ്പെട്ടത് ഉപയോക്താക്കളിൽ ആശങ്ക വർദ്ധിപ്പിച്ചു. [Instagram- meta]
മെറ്റയുടെ സാങ്കേതിക തകരാറാണ് ഈ പ്രശ്നത്തിന് കാരണമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത് . ചില ഉപയോക്താക്കൾക്ക് അവരുടെ ഇൻസ്റ്റഗ്രാം റീൽസ് ഫീഡിൽ അനുയോജ്യമല്ലാത്ത ഉള്ളടക്കം കാണാൻ ഇടയായ പിഴവ് പരിഹരിച്ചതായി മെറ്റ വക്താവ് അറിയിച്ചു. സംഭവത്തിൽ കമ്പനി ക്ഷമാപണം നടത്തുകയും ചെയ്തു. എന്നാൽ ഈ സാങ്കേതിക തകരാർ കാരണം എത്ര ഉപയോക്താക്കളെ ഇത് ബാധിച്ചു തുടങ്ങിയ കാര്യങ്ങൾ മെറ്റ വ്യക്തമാക്കിയിട്ടില്ല.
Read Also: അനിമേഷൻ അതികായൻ ടെക്നികളർ പൊടുന്നനെ അടച്ചുപൂട്ടി, മലയാളികൾ ഉൾപ്പടെ 3000 പേർക്ക് തൊഴിൽ നഷ്ടം
ഇൻസ്റ്റഗ്രാമിലെ സെൻസിറ്റീവ് കണ്ടന്റ് കൺട്രോൾ സംവിധാനം ഉണ്ടായിട്ടും വയലൻസ് വീഡിയോകൾ പ്രത്യക്ഷപ്പെട്ടത് ഉപയോക്താക്കളിൽ വലിയ ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നത്. കുട്ടികൾ ഉൾപ്പെടെയുള്ളവർ ഇത്തരം വീഡിയോകൾ കാണാനിടയായത് വലിയ വിമർശനങ്ങൾക്ക് കാരണമായി. ഇൻസ്റ്റാഗ്രാമിൻ്റെ സുരക്ഷാ സംവിധാനങ്ങളെക്കുറിച്ചും ഉള്ളടക്ക നിയന്ത്രണങ്ങളെക്കുറിച്ചും കൂടുതൽ ചോദ്യങ്ങൾ ഉയരുകയും ചെയ്തിട്ടുണ്ട്.
Story Highlights : Unexpected violence reels on Instagram meta apologizes for that
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here