Advertisement

മൊഹമ്മദ് സലയുടെ വീട്ടിൽ മോഷണം

March 14, 2023
Google News 1 minute Read

ഈജിപ്തിൻ്റെ ലിവർപൂൾ താരം മൊഹമ്മദ് സലയുടെ വീട്ടിൽ മോഷണം. കെയ്റോയിലെ ആഡംബര വസതിയിൽ കഴിഞ്ഞ ആഴ്ച അവസാനമാണ് മോഷണം നടന്നത്. വീട്ടിൽ നിന്ന് കാര്യമായൊന്നും മോഷ്ടിക്കാൻ മോഷ്ടാക്കൾക്ക് സാധിച്ചില്ല. കേബിൾ ടിവി റിസീവർ മാത്രമാണ് മോഷ്ടിക്കപ്പെട്ടത്. ഗ്യാസ് സിലിണ്ടർ ഉൾപ്പെടെയുള്ളവ കടത്താൻ ശ്രമിച്ചെങ്കിലും അതൊക്കെ പരാജയപ്പെട്ടെന്ന് പൊലീസ് പറയുന്നു.

വീട്ടിലെ ഒരു ജനൽ തുറന്നു കിടക്കുന്നതായി ശ്രദ്ധയിൽ പെട്ട ബന്ധുവാണ് പൊലീസില്‍ വിവരമറിയിച്ചത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Story Highlights: robbery mohamed salah house

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here