അടുത്ത തവണ തോൽക്കുമെന്ന് സ്‌പീക്കർ, അത് പാലക്കാട്ടുകാരും എന്റെ പാർട്ടിയും തീരുമാനിക്കുമെന്ന് ഷാഫി പറമ്പിൽ

ബ്രഹ്മപുരം വിഷയത്തിൽ നിയമസഭയിലെ പ്രതിഷേധം ജനങ്ങൾ കാണുന്നുണ്ടെന്നും ഷാഫി പറമ്പിൽ അടുത്ത തവണ തോൽക്കുമെന്നുമായിരുന്നു സ്പീക്കർ പറഞ്ഞത്. എന്നാൽ സ്‌പീക്കറിന് മറുപടിയുമായി ഷാഫി പറമ്പിൽ രംഗത്തെത്തി. അത് പാലക്കാട്ടുകാരും എന്റെ പാർട്ടിയും തീരുമാനിക്കുമെന്ന് ഷാഫി തന്റെ ഫേസ്ബുക്കിൽ കുറിച്ചു.(Shafi parambil against A N Shamseer)
സ്‌പീക്കർ സ്‌പീക്കറുടെ ജോലി ചെയ്താൽ മതി, അടുത്ത തവണ താൻ മത്സരിക്കുന്ന കാര്യം പാർട്ടി തീരുമാനിക്കും. അങ്ങനെ മത്സരിച്ചാൽ ജയിക്കണോയെന്ന് പാലക്കാട്ടെ ജനങ്ങൾ തീരുമാനിക്കുമെന്നും ഷാഫി പറഞ്ഞു.
എല്ലാവരും ചെറിയ മാര്‍ജിനില്‍ ജയിച്ചവരാണ്, അത് മറക്കണ്ട. അടുത്ത തവണ തോൽക്കും എന്നായിരുന്നു ഷാഫി പറമ്പിലിനോട് സ്പീക്കർ പറഞ്ഞത്. സഭയിൽ ബാനർ കൊണ്ട് സ്പീക്കറുടെ മുഖം മറയ്ക്കരുതെന്നും അദ്ദേഹം പറഞ്ഞു.
Read Also: കനത്തമഴയിൽ കുഞ്ഞുങ്ങളെ സംരക്ഷിക്കുന്ന അമ്മക്കോഴി – വിഡിയോ
എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഉള്ള പ്രശ്നങ്ങൾ നിയമസഭയിൽ ചർച്ച ചെയ്യാൻ പറ്റില്ല എന്ന് സ്പീക്കർ മറുപടി നൽകി. നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷം സ്പീക്കറുടെ ഡയസിന് മുന്നിൽ പ്രതിഷേധിച്ചു.എല്ലാം ജനങ്ങൾ കാണുന്നുണ്ട് എന്ന് സ്പീക്കർ പറഞ്ഞു.തുടര്‍ന്നായിരുന്നു സ്പീക്കറുടെ വിവാദ പരാമര്‍ശം.
Read Also: കനത്തമഴയിൽ കുഞ്ഞുങ്ങളെ സംരക്ഷിക്കുന്ന അമ്മക്കോഴി – വിഡിയോ
അതേസമയം നാടിന് വേണ്ടി, ശുദ്ധ വായുവിന് വേണ്ടി നിയമസഭയിൽ ശബ്ദം ഉയർത്തിയതിന്റെ പേരിലാണ് ഈ ഭീഷണിയെന്ന് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്ബുക്കിൽ കുറിച്ചത്. ഷാഫി പറമ്പിൽ തോല്ക്കും, അല്ലെങ്കിൽ തോൽപ്പിക്കും എന്ന് സിപിഐഎം പറയുമ്പോൾ അവിടെ കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ രണ്ടാമത് എത്തിയ ബിജെപിയെ ജയിപ്പിക്കും എന്നല്ലേ? മോഹമൊക്കെ കൊള്ളാം, പക്ഷേ പാലക്കാട്ടുകാർ സമ്മതിക്കില്ലായെന്ന് മാത്രമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്ബുക്കിൽ കുറിച്ചു.
Story Highlights: Shafi parambil against A N Shamseer
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here