Advertisement

കനത്തമഴയിൽ കുഞ്ഞുങ്ങളെ സംരക്ഷിക്കുന്ന അമ്മക്കോഴി – വിഡിയോ

March 11, 2023
Google News 2 minutes Read
Mother hen shields babies heavy rain

ഒട്ടേറെ കാഴ്ചകളാണ് സമൂഹമാധ്യമങ്ങളിലൂടെ ദിവസവും നമ്മൾ കാണുന്നത്. തിരക്കേറിയ ജീവിതത്തിൽ നിമിഷങ്ങൾ മാത്രമെങ്കിലും ഇത്തരം കാഴ്ചകൾ സമ്മാനിക്കുന്ന സന്തോഷം ചെറുതല്ല. ഇപ്പോഴിതാ, കനത്ത മഴയിൽ നിന്ന് തന്റെ കുഞ്ഞുങ്ങളെ സംരക്ഷിക്കുന്ന കോഴിയുടെ വിഡിയോ ശ്രദ്ധനേടുകയാണ്. ഐഎഎസ് ഓഫീസർ ഡോ സുമിത മിശ്രയാണ് വിഡിയോ പങ്കുവെച്ചത്. (Mother hen shields her babies from heavy rain )

ഒരു തള്ളക്കോഴി തന്റെ കുഞ്ഞുങ്ങളെ തൂവലുകൾക്കടിയിൽ സംരക്ഷിക്കുന്നത്തിന്റെ ദൃശ്യങ്ങളാണ് വിഡിയോയിൽ ഉള്ളത്. കനത്ത മഴ പെയ്യുന്നുണ്ടായിരുന്നു, തനിക്കായി ഒരു അഭയം കണ്ടെത്തുന്നതിനുപകരം, അവൾ നനയാനും പകരം തന്റെ കുഞ്ഞുങ്ങളെ സംരക്ഷിക്കാനുമാണ് നോക്കിയത്.

അതേസമയം, ഏതാനും നാളുകൾക്ക് മുൻപ് കൊടുങ്കാറ്റിൽ പൂച്ചകുഞ്ഞുങ്ങളെ കാത്തുരക്ഷിക്കുന്ന തള്ളക്കോഴിയുടെ വിഡിയോ ശ്രദ്ധനേടിയിരുന്നു. ചിത്രത്തിൽ രണ്ട് പൂച്ചക്കുട്ടികളെ സംരക്ഷിക്കുന്ന ഒരു തള്ളക്കോഴിയാണ് ഉള്ളത്. കൊടുങ്കാറ്റിനെത്തുടർന്ന് പൂച്ചകുഞ്ഞുങ്ങൾ ഭയന്നിരിക്കുകയാണ്. എന്നാൽ കോഴി അവയെ നന്നായി പരിപാലിച്ചു. പക്ഷി അതിന്റെ ചിറകിലൊതുക്കി പൂച്ചക്കുട്ടികൾക്ക് അഭയം നൽകി. ഒരു ട്രക്കിന്റെ പുറകിൽ ഇവ ഇരിക്കുന്ന ചിത്രം ആരുടേയും ഉള്ളുതൊടുന്നതാണ്.

Story Highlights : Suresh Gopi Wealth Report BJP candidate Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here