“ഇത് എൽ. പി ക്ലാസ് അല്ല” അലക്ഷ്യമായി സഭയിൽ നടക്കുന്ന എം എൽ എ മാരോട് സ്പീക്കർ എ എൻ ഷംസീർ

“ഇത് എൽ. പി ക്ലാസ് അല്ല” അലക്ഷ്യമായി സഭയിൽ നടക്കുന്ന എം എൽ എ മാരോട് സ്പീക്കർ എ എൻ ഷംസീർ. സഭയിൽ ഇന്നും സ്‌പീക്കറുടെ മുഖം മറച്ച് ബാനറുകൾ പ്രത്യക്ഷപ്പെട്ടു. ബാനർ താഴ്ത്തണമെന്ന് സ്‌പീക്കർ പറഞ്ഞു.(A N Shamseer against MLA’S in niyamasabha)
സ്ത്രീ സുരക്ഷ സംബന്ധിച്ച അടിയന്തര പ്രമേയം ചര്‍ച്ചയ്ക്കെടുക്കാത്തതില്‍ നിയമസഭയില്‍ പ്രതിപക്ഷ ബഹളം ഉന്നയിച്ചു. ഉമാ തോമസ് എംഎല്‍എ നല്‍കിയ നോട്ടീസ് സബ്മിഷനായി ഉന്നയിക്കാമെന്ന നിലപാട് സ്പീക്കര്‍ സ്വീകരിച്ചതോടെയാണ് പ്രതിപക്ഷം ബഹളം തുടങ്ങിയത്.
Read Also: ഓസ്കർ നിറവിൽ ഇന്ത്യ, ദി എലിഫൻ്റ് വിസ്പറേഴ്സ് മികച്ച ഡോക്യുമെൻ്ററി ഷോർട്ട് ഫിലിം
16 വയസുള്ള പെണ്‍ക്കുട്ടി പട്ടാപകല്‍ ആക്രമിക്കപ്പെട്ടതും സ്ത്രീസുരക്ഷയുമായിരുന്നു ഉമാ തോമസ് നല്‍കിയ അടിയന്തര പ്രമേയത്തിലുണ്ടായിരുന്നത്. അടിയന്തര പ്രമേയത്തിന് അനുമതിയില്ലെന്ന് സ്പീക്കര്‍ നിലപാട് എടുത്തതോടെ പ്രതിപക്ഷ സ്പീക്കര്‍ക്കെതിരെ തിരിഞ്ഞു. ഇത്തരം പരാമർശം പ്രതിപക്ഷത്തിന് ചേർന്നതല്ലെന്ന് സ്പീക്കർ തിരിച്ചടിച്ചു. തുടര്‍ന്ന് പ്രതിപക്ഷ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു.
Story Highlights: A N Shamseer against MLA’S in niyamasabha
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here