പാരിസില്‍ ശുചീകരണത്തൊഴിലാളികളുടെ പണിമുടക്ക്

പാരിസില്‍ ശുചീകരണത്തൊഴിലാളികളുടെ പണിമുടക്ക്. പണിമുടക്ക് തുടരുന്ന സാഹചര്യത്തിൽ പാരീസിലെ തെരുവുകളില്‍ മാലിന്യങ്ങള്‍ കുന്നുകൂടുകയാണ്. ചീഞ്ഞുനാറുന്ന മാലിന്യങ്ങളുടെയും മറ്റും വീഡിയോകള്‍ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
പെന്‍ഷന്‍ പ്രായം 62 ല്‍ നിന്ന് 64 ലേക്ക് ഉയര്‍ത്താനുള്ള പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ നിര്‍ദേശത്തിനെതിരേയാണ് നഗരത്തിലെ ശുചീകരണത്തൊഴിലാളികള്‍ സമരം ആരംഭിച്ചത്. മാര്‍ച്ച് ആറിന് തുടങ്ങിയ സമരം ഇപ്പോഴും തുടരുകയാണ്.
5,600 ടണ്ണില്‍ അധികം മാലിന്യം നഗരത്തിലെ റോഡുകളില്‍ നിക്ഷേപിക്കപ്പെട്ട നിലയിലുണ്ടെന്നാണ് നിലവിലെ കണക്കുകള്‍ പ്രകാരമുല്ല വിലയിരുത്തൽ. മൂന്ന് മാലിന്യ സംസ്‌കരണ കേന്ദ്രങ്ങള്‍ ഉപരോധിക്കുകയും ഒരു മാലിന്യ സംസ്‌കരണ കേന്ദ്രം ഭാഗികമായി അടച്ചിരിക്കുകയുമാണ്. പാരീസിനെ മാത്രമല്ല, മറ്റു നഗരങ്ങളിലെ ശുചീകരണ പ്രവര്‍ത്തനങ്ങളെയും ഇത് സാരമായി ബാധിച്ചിട്ടുണ്ട്.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here