നിയമവ്യവസ്ഥിതിയെ ചോദ്യം ചെയ്തു; കെ.ബി.ഗണേഷ് കുമാർ കലാപത്തിന് ആഹ്വാനം ചെയ്‌തെന്ന് ഐഎംഎ

കെ.ബി.ഗണേഷ് കുമാർ എംഎൽഎക്കെതിരെ ഐഎംഎ. ഗണേഷ് കുമാറിൻ്റെത്
കലാപ ആഹ്വാനമെന്ന് ഐഎംഎ ആരോപിച്ചു. ഗണേഷ് കുമാർ നിയമവ്യവസ്ഥിതിയെ ചോദ്യം ചെയ്തു.
ഡോക്ടർമാർക്ക് തല്ല് കിട്ടേണ്ടതാണെന്നും അവരെ മുക്കാലിയിൽ കെട്ടി തല്ലണമെന്നും “പഞ്ചാബ്” മോഡൽ പ്രസംഗം നടത്തിയ എംഎൽ എ കെ ബി ഗണേഷ് കുമാറിൻറെ കലാപ ആഹ്വാനം കേരളത്തിലെ പൊതുസമൂഹത്തിനൊടും നിയമവ്യവസ്ഥിതിയോടുമുള്ള വെല്ലുവിളിയെന്ന്
ഐഎംഎ പറഞ്ഞു.
ഇനി ആരോഗ്യ പ്രവർത്തകർക്ക് നേരെ നടക്കുന്ന ആക്രമണങ്ങളുടെ ഉത്തരവാദിത്വം ഗണേഷ് കുമാർ എംഎൽഎക്കും കൂടി ആയിരിക്കും. കലാപം നടത്താൻ ആഹ്വാനം ചെയ്യുന്ന തരത്തിൽ നടത്തിയ പ്രസ്താവന ഞെട്ടിപ്പിക്കുന്നതെന്നും ഐഎംഎ പ്രതികരിച്ചു. സ്പീക്കർക്കും മുഖ്യമന്ത്രിക്കും കലാപ ആഹ്വാനത്തിനെ കുറിച്ച് പരാതി നൽകുമെന്നും ഐ എം എ വ്യക്തമാക്കി.
Read Also: കെ ബി ഗണേഷ് കുമാർ എംഎൽഎയുടെ ഇടപെടൽ; ദുരിതത്തിലായ ഷീബയ്ക്ക് ആശ്വാസം; സൗജന്യ ചികിത്സ ലഭ്യമാക്കും
രോഗിയുടെ ബന്ധുക്കളും നാട്ടുകാരും ഡോക്ടര്‍മാരെ തല്ലുന്നത് നല്ല കാര്യമല്ലെങ്കിലും ചിലര്‍ക്ക് കൊള്ളേണ്ടതാണെന്ന് കെ ബി ഗണേഷ് കുമാര്‍ എംഎല്‍എ പറഞ്ഞിരുന്നു. നിയമസഭയില്‍ ആരോഗ്യവകുപ്പിന്റെ ധനാഭ്യര്‍ത്ഥന ചര്‍ച്ചയില്‍ പ്രസംഗിക്കുകയായിരുന്നു എംഎല്‍എ. തന്റെ മണ്ഡലത്തിലെ ഒരു സ്ത്രീയെ ശസ്ത്രക്രിയ നടത്തിയപ്പോള്‍ ഉണ്ടായ പിഴവ് ചൂണ്ടികാട്ടിയാണ് കെ ബി ഗണേഷ് കുമാര്‍ ഇക്കാര്യം സൂചിപ്പിച്ചത്.
Story Highlights: IMA against KB Ganesh Kumar MLA
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here