Advertisement

തെരഞ്ഞെടുപ്പിൽ തോൽക്കുമെന്ന് പറയാൻ സ്പീക്കർ പ്രവാചകനൊന്നുമല്ല; കെ സുധാകരൻ

March 15, 2023
2 minutes Read
k sudhakaran against an shamseer

ഷാഫി പറമ്പില്‍ വീണ്ടും ജയിച്ച് എംഎല്‍എ ആകില്ലെന്ന സ്പീക്കറുടെ പരാമര്‍ശത്തിന് കെ.സുധാകരന്‍റെ മറുപടി. എ.എന്‍.ഷംസീര്‍ പറയുന്നത് കേള്‍ക്കാനാരുണ്ടെന്ന് ഞങ്ങള്‍ക്കും സിപിഐഎമ്മുകാര്‍ക്കും അറിയാം. ഷാഫി പറമ്പിൽ അടുത്ത തെരഞ്ഞെടുപ്പിൽ തോൽക്കുമെന്ന് പറയാൻ സ്പീക്കർ പ്രവാചകനൊന്നുമല്ലലോയെന്നും സുധാകരൻ പ്രതികരിച്ചു.(k sudhakaran reply to speaker)

Read Also: ഓസ്കർ നിറവിൽ ഇന്ത്യ, ദി എലിഫൻ്റ് വിസ്പറേഴ്സ് മികച്ച ഡോക്യുമെൻ്ററി ഷോർട്ട് ഫിലിം

എം.പിമാർക്ക് താക്കീത് നൽകിയത് അധികാര പ്രയോഗത്തിനല്ല, സദുദ്ദേശ്യത്തോടെയന്ന് കെ.സുധാകരൻ പറഞ്ഞു. കെ.സി വേണുഗോപാലിന്റെ മധ്യസ്ഥതയിൽ നടന്ന സമവായ ചർച്ചക്ക് ശേഷം എംപിമാർക്കൊപ്പം മാധ്യമങ്ങളെ കണ്ട സുധാകരൻ, തെറ്റിദ്ധാരണകൾ നീങ്ങിയെന്ന് പറഞ്ഞു. പുനസംഘടനയിൽ കൂടിയാലോചനയാവാമെന്ന് നേതൃത്വം എം.പിമാർക്ക് ഉറപ്പ് നൽകി.

Story Highlights: k sudhakaran reply to speaker

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top